പുനലൂർ: തമിഴ്നാട്ടിൽനിന്ന് കാറിൽ നാലര കിലോ കഞ്ചാവുമായി വന്ന പൊലീസുകാരൻ ഉൾപ്പെടെ നാലംഗ സംഘത്തെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. ചന്ദനത്തോപ്പ് മാമൂട് വയലിൽ പുത്തൻവീട്ടിൽ ബെല്ലാരി എന്ന സുനിൽ (40), പൊലീസുകാരൻ കൊറ്റങ്കര പ്രഭ നിവാസിൽ പുഷ്പരാജൻ (41), തൃപ്പലഴികം നെടുമ്പുറത്ത് തെക്കേതിൽ ചോട്ടു എന്ന മുഹമ്മദ് ഷെറിൻ (21), കിഴക്കേക്കല്ലട കൊടിവിള ശിങ്കാരപള്ളി പള്ളത്ത് കിഴക്കേതിൽ ലാലു എന്ന രാജേഷ് (35) എന്നിവരാണ് പിടിയിലായത്. കുളത്തൂപ്പുഴ സി.ഐ സി.എൽ. സുധീറിെൻറ നേതൃത്വത്തിൽ തെന്മല പൊലീസും റൂറൽ ഷാഡോ പൊലീസും നടത്തിയ നീക്കത്തിലാണ് കഞ്ചാവ് പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ച ഒന്നോടെ വാഗൺ ആർ കാറിൽ കടത്തിവന്ന കഞ്ചാവ് തെന്മലയിൽവെച്ച് സാഹസികമായി പിടികൂടുകയായിരുന്നു. സുനിൽ നിരവധി ക്രിമിനൽ കേസിലും കഞ്ചാവ് കടത്ത് കേസിലും വിചാരണ നേരിടുന്നു. പുഷ്പരാജെൻറ കാറിലാണ് കഞ്ചാവ് കടത്തിയത്. പൊലീസുകാരനായ പുഷ്പരാജൻ മാസങ്ങളായി ജോലിക്ക് ഹാജരാകുന്നില്ല. ഇതിനെത്തുടന്ന് ഇയാൾ പിരിച്ചുവിടൽ നടപടി നേരിടുകയാണ്. രാജേഷ് കഞ്ചാവ് കേസിലും ക്രിമിനൽ കേസിലും ജാമ്യത്തിലാണ്. കഞ്ചാവ് കടത്തുന്നതിന് കൂട്ടായിപോയിട്ടുള്ള ഷെറിൻ ആദ്യമായാണ് പിടിയിലാകുന്നത്. കഞ്ചാവ്കടത്തിൽ കണ്ണികളായ ചിലരെകുറിച്ചും സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. തെന്മല എസ്.ഐമാരായ വി.എസ്. പ്രവീൺകുമാർ, എ. നിസാർ, ഷാഡോ എസ്.ഐ ബിനോജ് അംഗങ്ങളായ എ.സി. ഷാജഹാൻ, കെ. ശിവശങ്കരപ്പിള്ള, ബി. അജയകുമാർ, ആഷിർ കോഹൂർ, കെ.കെ. രാധാകൃഷ്ണപിള്ള, സി.എസ്. ബിനു, ഗ്രേഡ് എസ്.ഐ. മസൂദ്, എ.എസ്.ഐ രഘു, സി.പി.ഒ സജീവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.