തദ്ദേശഭരണ വകുപ്പ്​ ഏകീകരണം; ലോക്കൽ ഫണ്ട്​ ഒാഡിറ്റിന്​ പകരം ഇനി ഒാഡിറ്റ്​ കമീഷൻ

തിരുവനന്തപുരം: തദ്ദേശഭരണ വകുപ്പ് ഏകീകരണത്തോടെ ദുര്‍ബലമായ ലോക്കൽ ഫണ്ട് ഓഡിറ്റ് സംവിധാനത്തിന് പകരം ഓഡിറ്റ് കമീഷന്‍ നടപ്പാക്കാൻ സര്‍ക്കാർ ആലോചന. ഏകീകരണത്തോടെ വരുന്ന മറ്റ് പരിഷ്കരണങ്ങൾക്കൊപ്പം നഗരകാര്യവകുപ്പിന് കീഴിലെ മേഖലാ ഓഫിസുകളും ഇല്ലാതാകും. ഒാഡിറ്റ് കമീഷൻ കൊണ്ടുവരുന്നതിന് മുന്നോടിയായി കേരള ലോക്കല്‍ ഓഡിറ്റ് നിയമത്തില്‍ ഭേദഗതി വരുത്തും. ചെയര്‍മാനും മൂന്ന് അംഗങ്ങള്‍ വരെയുമാണ് ഓഡിറ്റ് കമീഷനിലുണ്ടാവുക. ഓഡിറ്റ് കമീഷന്‍ വരുന്നതോടെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന് തദ്ദേശസ്ഥാപനങ്ങള്‍ക്കു മേല്‍ ഇനി നിയന്ത്രണമുണ്ടാകില്ല. ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിലുള്ളവരെ ഓഡിറ്റ് കമീഷന്‍ ഉദ്യോഗസ്ഥരായി പുനര്‍വിന്യസിക്കുന്ന കാര്യവും പരിഗണനയിലാണ്. ഒാഡിറ്റ് കമീഷൻ സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. നിലവിലെ സംവിധാനങ്ങളില്‍ മാറ്റം വരുത്തി ജില്ലാ ആസൂത്രണസമിതികള്‍ ശക്തിപ്പെടുത്താനും ഏകീകരണം കൊണ്ട് ലക്ഷ്യമിടുന്നു. തദ്ദേശഭരണ വകുപ്പ് ഏകീകരണം സംബന്ധിച്ച് സര്‍ക്കാര്‍ അംഗീകാരം നല്‍കാൻ പോകുന്ന കരട് ചട്ടത്തിലാണ് ഈ നിര്‍ദേശങ്ങള്‍. ഇതിനു പുറമെ നിലവിലുള്ള നഗരകാര്യ ഡയറക്ടറുടെ കീഴില്‍ കൊല്ലം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഇപ്പോഴുള്ള മേഖലാ ഓഫിസുകളാണ് ഇല്ലാതാകുന്നത്. പകരം ഏകീകൃത തദ്ദേശഭരണ ജില്ല ഓഫിസുകള്‍ക്ക് ഈ ചുമതലകള്‍ കൈമാറും. മേഖലാ ഓഫിസുകള്‍ ഇപ്പോള്‍ നിര്‍വഹിക്കുന്ന ചുമതലകളും ഉത്തരവാദിത്തങ്ങളും ജോയൻറ് ഡയറക്ടറുടെ തസ്തികയിലുള്ള ജില്ലാതല ഓഫിസര്‍ക്ക് കൈമാറും. നിലവില്‍ ജില്ലാ പഞ്ചായത്തുകള്‍ക്ക് ഡയറക്ടറേറ്റി​െൻറ സേവനം ലഭിക്കുന്നില്ല. ഏകീകൃത വകുപ്പ് വരുന്നതോടെ ഈ പ്രശ്‌നത്തിനും പരിഹാരമാകും. ജില്ലാ ആസൂത്രണസമിതികള്‍ ശക്തിപ്പെടുത്തണമെന്ന ഏറെക്കാലമായുള്ള ആവശ്യമാണ് ഏകീകരണത്തിലൂടെ നടപ്പാക്കുന്നത്. തദ്ദേശ ഭരണവകുപ്പി​െൻറ ജില്ലാതല ഓഫിസറായി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥന്‍ ജില്ലാ ആസൂത്രണസമിതിയുടെ അഡീഷനല്‍ സെക്രട്ടറിയായിരിക്കും. ഇതുവഴി പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കും രൂപവത്കരണത്തിനും വകുപ്പിന് നേരിട്ട് ബന്ധം വരുമെന്നാണ് വിലയിരുത്തല്‍. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍ എന്നിവക്കിപ്പോള്‍ പ്രത്യേകം ഡയറക്ടര്‍മാരാണുള്ളത്. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് റൂറല്‍ ഡെവലപ്‌മ​െൻറ് കമീഷണറുമാണുള്ളത്. ജില്ലാ പഞ്ചായത്തുകളുടെ കാര്യനിര്‍വഹണം സെക്രേട്ടറിയറ്റിലാണ് നടക്കുന്നത്. ഇവയെല്ലാം ഒരു ഡയറക്ടറേറ്റിന് കീഴിലേക്കാണ് വരുന്നത്. ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാരെ ഇപ്പോള്‍ നിയമിക്കുന്നത് സെക്രേട്ടറിയറ്റില്‍ നിന്നാണ്. ഇനി മുതല്‍ ഇത് പ്രമോഷന്‍ തസ്തികയാകും. നിലവിലുള്ള ജീവനക്കാര്‍ക്കടക്കം പരിശീലനം നിര്‍ബന്ധമാക്കിക്കൊണ്ടാണ് നിയമനങ്ങളെല്ലാം നടപ്പാക്കുന്നത്. - എ. സക്കീർ ഹുസൈൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.