സുനിൽബാബു വധം: എട്ട്​ പ്രതികൾ കുറ്റക്കാർ; വിധി 18ന്​

തിരുവനന്തപുരം: കണ്ണമ്മൂല സ്വദേശി സുനിൽബാബുവിനെ (27) വധിച്ച കേസിൽ എട്ട് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും. കേസിലെ ഒമ്പതാം പ്രതിയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു. ആറാം അഡീഷനൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കൊലപാതകം, കുറ്റകരമായ ഗൂഢാലോചന, അന്യായതടങ്കൽ, കഠിനമായ ദേഹോപദ്രവം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെയുള്ളത്. കണ്ണമ്മൂല പുത്തൻപാലം തോട്ടുവരമ്പിൽ രാജൻ എന്ന സജിത്ത് (32), കണ്ണമ്മൂല കളവരമ്പിൽ വീട്ടിൽ ഗബ്രി അരുൺ എന്ന അരുൺ (26), കിച്ചു എന്ന വിനീത് (26), മാലി അരുൺ എന്ന അനീഷ് (26), കാരി ബിനു എന്ന ബിനുരാജ് (39), കള്ളൻ സജു എന്ന സജു (38), പോറി സജി എന്ന സജി (38), കൊപ്ര സുരേഷ് എന്ന സുരേഷ് (38) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2015 ഡിസംബർ 13നാണ് സുനിൽബാബു ആക്രമിക്കപ്പെട്ടത്. ബൈക്കുകളിലും ക്വാളിസ് കാറുകളിലുമായി സംഘം ചേർന്നെത്തിയ പ്രതികൾ രാത്രി 7.30ന് സുനിൽബാബുവിനെ ആക്രമിക്കുകയായിരുന്നു. വാൾ കൊണ്ട് സുനിൽബാബുവിെന വെട്ടിയപ്പോൾ ഇടതുകൈ കൊണ്ട് തടയാൻ ശ്രമിക്കവെ സുനിൽബാബുവി​െൻറ ചെറുവിരൽ മുറിഞ്ഞുപോയിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച സുനിൽബാബുവിനെ ഒന്നു മുതൽ നാലുവരെ പ്രതികൾ പിന്തുടർന്ന് വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. സ്‌ഥലത്തെത്തിയ പേട്ട പൊലീസ് പരിക്കേറ്റ സുനിൽബാബുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സുനിൽബാബുവും ഗുണ്ടാസംഘാംഗങ്ങളായ പ്രതികളും തമ്മിലെ വൈരാഗ്യമാണ് കൊലയിൽ കലാശിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്. ഇവർക്ക് ത​െൻറ മകനോട് വൈരാഗ്യമുണ്ടായിരുന്നുവെന്ന സുനിൽബാബുവി​െൻറ പിതാവി​െൻറ മൊഴിയും കേസിൽ നിർണായകമായി. ഗൂഢാലോചന നടത്തിയതിന് തെളിവായി പ്രതികളുടെ മൊബൈൽ ഫോൺ വിവരങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. വിചാരണവേളയിൽ 11 സാക്ഷികൾ കൂറുമാറി. മെഡിക്കൽ കോളജ് പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദീൻ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.