സുനിൽ ബാബു വധം: കൂറുമാറിയ സാക്ഷികൾക്കെതിരെ നിയമ നടപടിക്ക്​ സാധ്യത

തിരുവനന്തപുരം: കണ്ണമ്മൂല സുനിൽ ബാബു കൊലക്കേസി​െൻറ വിചാരണ വേളയിൽ കൂറുമാറിയ 11 സാക്ഷികൾക്കെതിരെ നിയമ നടപടിക്ക് പ്രോസിക്യൂഷൻ ശിപാർശ. പ്രോസിക്യൂഷ​െൻറ ആവശ്യം കോടതി പരിഗണിക്കും. 164 ക്രിമിനൽ നടപടിക്രമം പ്രകാരം മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നൽകുകയും എന്നാൽ, വിചാരണ സമയത്ത്‌ മൊഴി മാറ്റുകയും ചെയ്‌ത സാക്ഷികളായ അലത്തറ ശാലിനി നിവാസിൽ വിഷ്‌ണു, ചെന്നിലോട് പുലികുഴി വീട്ടിൽ നിഖിൽ കുമാർ, കളിയിൽ വീട്ടിൽ അനു എന്നിവർക്കെതിരെയാണ് നിയമ നടപടിക്ക് പ്രോസിക്യൂഷൻ അപേക്ഷ നൽകിയത്. കുറ്റവിചാരണ സമയത്ത് സത്യം പറയാൻ ബാധ്യതപ്പെട്ട സാക്ഷികൾ അവരുടെ താൽപര്യപ്രകാരം കൂറുമാറുന്ന പ്രവണത കണ്ടുവരുന്നതായും ഇത് നീതി നടപ്പാക്കാൻ കഴിയാതെ വരുന്നതിന് കാരണമാകുെന്നന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.