കാരുണ്യയിൽനിന്ന്​ വാങ്ങിയ മരുന്ന് പാക്കറ്റിൽ ഗുളികകളില്ലെന്ന് പരാതി

അഞ്ചൽ: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപത്തുള്ള കാരുണ്യ മെഡിക്കൽ സ്റ്റോറിൽനിന്ന് വാങ്ങിയ ഗുളികയുടെ പാക്കറ്റിൽ ഗുളികകളില്ലെന്ന് പരാതി. അഞ്ചൽ കൈതാടി തനിമയിൽ അബ്ദുൽ കരീമാണ് പരാതിക്കാരൻ. ഹൃദ്രോഗിയായ അബ്ദുൽ കരീം കഴിഞ്ഞമാസം 31നാണ് തിരുവനന്തപുരം കാരുണ്യയിൽ നിന്നും സൈക്ലോ സ്പോറ്ൻ ബയോറൽ (cyclosporine bioral) എന്ന നൂറ്റി ഇരുപത് ഗുളികകൾ വാങ്ങിയത്. ഗുളികയുടെ പാക്കറ്റ് പൊട്ടിച്ചപ്പോൾ ചില അറകളിൽ ഒന്നുമില്ലാതെയും ചിലതിൽ ഗുളികയുടെ രൂപത്തിലുള്ള മറ്റെന്തോ വസ്തുവുമാണ് കണ്ടത്. വിവരം ഉടൻതന്നെ മെഡിക്കൽ സ്റ്റോറിൽ വിളിച്ചറിയിച്ചശേഷം പിറ്റേന്ന് സാധനവും ബില്ലുമായി എത്തിയെങ്കിലും ഗുളിക തിരിച്ചെടുക്കാൻ അധികൃതർ കൂട്ടാക്കിയില്ല. വിവരങ്ങൾ കാട്ടി മെഡിക്കൽ സ്റ്റോർ അധികൃതർക്ക് പരാതി നൽകിയെങ്കിലും മറുപടി ലഭിച്ചില്ലെന്നാണ് അബ്ദുൽ കരീം പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.