കണ്ണീരണിഞ്ഞ രോഷത്തിൽ കത്തിപ്പടർന്ന്​ പ്രതിഷേധം

തിരുവനന്തപുരം: ശ്രീനഗറിൽ എട്ടുവയസ്സുകാരിയെ ക്രൂരമായി കൊലെപ്പടുത്തിയ സംഭവത്തിൽ . സമൂഹമാധ്യമങ്ങളിലടക്കം രോഷാഗ്നി പടരുന്നതിനിടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് പ്രതിഷേധം വ്യാപകമാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനടക്കം സംഭവത്തെ ശക്തമായ ഭാഷയിലാണ് അപലപിച്ചത്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ വിവിധ സംഘടനകളും രംഗത്തുണ്ട്. സമൂഹമാധ്യമങ്ങളിൽ പെൺകുട്ടിയുടെ നീതിക്കു വേണ്ടിയുള്ള ഹാഷ് ടാഗിന് പ്രചാരമേറുകയാണ്. ഫേസ്ബുക്കിൽ വയലറ്റ് നിറത്തിൽ െപ്രാഫൈൽ ചിത്രം മാറ്റിയാണ് പ്രതിഷേധം. ജമ്മു-കശ്മീരിൽ എട്ടുവയസ്സുകാരിയെ പിച്ചിച്ചീന്തിയവർ പ്രതിനിധാനം ചെയ്യുന്നത് രാജ്യത്തെ പ്രാകൃതവും മനുഷ്യത്വഹീനവുമായ യുഗത്തിലേക്കു നയിക്കാനുള്ള പ്രതിലോമ രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. ആരെയും രോഷപ്പെടുത്തുന്നതും കണ്ണീരണിയിക്കുന്നതുമായ അനുഭവമാണ് ആ പിഞ്ചോമനക്കു നേരിടേണ്ടിവന്നത്. പെൺകുട്ടിയെ ക്ഷേത്രത്തിൽ കൊണ്ടുപോയി തടങ്കലിലിട്ടു മതഭ്രാന്തന്മാർ പിച്ചിച്ചീന്തുക, കുറ്റവാളികൾക്കു വേണ്ടി ജനപ്രതിനിധികൾ തെരുവിലിറങ്ങുക- രാജ്യം ഈ 'നല്ല ദിനങ്ങളെ' ഓർത്ത് ലോകത്തിനു മുന്നിൽ ലജ്ജിച്ച് തലതാഴ്ത്തുന്നു. മതത്തി​െൻറ പേരിലാണ് ഒരു പിഞ്ചുകുഞ്ഞിനെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത് എന്നത് സംഘ്പരിവാർ വാഴ്ചയിലെ രാജ്യത്തി​െൻറ ഭീകരമായ അവസ്ഥ തുറന്നുകാട്ടുന്നതാണ്. ക്ഷേത്രങ്ങളെപ്പോലും ഇത്തരം പ്രവൃത്തികൾക്ക് ഉപയോഗിക്കുന്നവരും അതിനെ പിന്തുണക്കുന്ന സംഘ്പരിവാർശക്തികളും ഇന്ത്യയെ മൃഗീയതയുടെ കറുത്ത നാളുകളിലേക്കാണ് പിടിച്ചുകൊണ്ടുപോകുന്നത്. കപട മത സ്നേഹവും കപട ദേശീയതയുമാണ് സംഘ്പരിവാറിനെ നയിക്കുന്നത്. പുഞ്ചിരിക്കുന്ന ആ മുഖം മനസ്സിലോർത്ത്, ആ കുഞ്ഞിനുവേണ്ടി രാജ്യം ഒറ്റക്കെട്ടായി ഉണരേണ്ടതുണ്ട്. കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നവരെയും നിയമത്തിനു മുന്നിലെത്തിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 'കുഞ്ഞുമാലാേഖ മാപ്പ്, നി​െൻറ ജീവൻ രക്ഷിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു' എന്നാണ് ധനമന്ത്രി തോമസ് െഎസക് ഫേസ്ബുക്കിൽ കുറിച്ചത്. ജമ്മുവില്‍ എട്ടുവയസ്സുകാരിയെ തടവിലാക്കി ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന സംഭവത്തെ വര്‍ഗീയവത്കരിച്ച് നേട്ടം കൊയ്യാൻ ബി.ജെ.പി നേതൃത്വം ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബി.ജെ.പി-സംഘ്പരിവാര്‍ ഭരണത്തിനു കീഴില്‍ നടക്കുന്ന കൊടുംക്രൂരതകള്‍ക്കെതിരെ ജനമനഃസാക്ഷി ഉണര്‍ന്ന് പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു. ഉന്നാവ് ബലാത്സംഗത്തിനും ജമ്മുവിലെ പെണ്‍കുട്ടിയുടെ കൊലപാതകത്തിനും ബി.ജെ.പി സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ പ്രതിഷേധിച്ച് ജോയൻറ് കൗൺസിൽ തിരുവനന്തപുരം സൗത്ത് വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രേട്ടറിയറ്റിനു മുന്നിൽ മാനവികതാ സംഗമം എന്ന പേരിൽ കൂട്ടായ്മ നടത്തി. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.പി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ജി.പി.ഒയിലേക്ക് മാർച്ച് നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.