യു.പി, ജമ്മു^കശ്​മീർ സർക്കാറുകളെ പിരിച്ചുവിടണം ^കെ.എം.വൈ.എഫ്​

യു.പി, ജമ്മു-കശ്മീർ സർക്കാറുകളെ പിരിച്ചുവിടണം -കെ.എം.വൈ.എഫ് തിരുവനന്തപുരം: ഉന്നാവ്, കഠ്വ കൂട്ട ബലാത്സംഗക്കേസുകളിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന യു.പി, കശ്മീർ സർക്കാറുകളെ രാഷ്ട്രപതി അടിയന്തരമായി പിരിച്ചുവിടണമെന്ന് കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് കെ.എഫ്. മുഹമ്മദ് അസ്ലം മൗലവിയും ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ബി.ജെ.പി ഭരണത്തിൻകീഴിൽ ന്യൂനപക്ഷങ്ങളും സ്ത്രീകളും നിരന്തരം വേട്ടയാടപ്പെടുേമ്പാൾ വേട്ടക്കാർക്കൊപ്പമാണ് സർക്കാറുകൾ നിലകൊള്ളുന്നത്. ഇവരിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ എല്ലാ മതവിശ്വാസികളും മതേതര പ്രസ്ഥാനങ്ങളും ഒന്നിക്കണം. വർഗീയ തീട്ടൂരങ്ങൾക്കും സ്ത്രീ പീഡനങ്ങൾക്കുമെതിരെ കെ.എം.വൈ.എഫ് ജില്ലാ-താലൂക്ക് കേന്ദ്രങ്ങളിൽ ജാഗ്രതാസദസ്സുകൾ സംഘടിപ്പിക്കുമെന്ന് ഇരുവരും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.