ഡെപ്യൂട്ടേഷന്‍ നിയമനം

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസില്‍ എക്‌സിക്യൂട്ടിവ് എൻജിനീയര്‍ (സിവില്‍), ജൂനിയര്‍ അസിസ്റ്റൻറ് തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സമാന തസ്തികയിലുള്ള ഉദ്യോഗസ്ഥരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ തസ്തികയില്‍ അസിസ്റ്റൻറ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ (സിവില്‍) തസ്തികയിലുള്ള ഉദ്യോഗസ്ഥരെയും ജൂനിയര്‍ അസിസ്റ്റൻറ് തസ്തികയില്‍ എല്‍.ഡി.സി/യു.ഡി.സി തസ്തികയിലുള്ളവരെയും പരിഗണിക്കും. അപേക്ഷകള്‍ വകുപ്പ് മേധാവിയുടെ എന്‍.ഒ.സി, വിശദമായ ബയോഡാറ്റ സഹിതം ഏപ്രില്‍ 30ന് വൈകീട്ട് അഞ്ചിന് മുമ്പ് മാനേജിങ് ഡയറക്ടര്‍ കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ്. ജനറല്‍ ആശുപത്രി കാമ്പസ്, റെഡ്ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തില്‍ ലഭിക്കണം. കിക്മയില്‍ എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍ തിരുവനന്തപുരം: കേരള സര്‍ക്കാറി​െൻറ കീഴിലുള്ള സംസ്ഥാന സഹകരണയൂനിയ​െൻറ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റിവ് മാനേജ്‌മ​െൻറില്‍ (കിക്മ) എം.ബി.എ, (ഫുള്‍ടൈം) 2018 -20 ബാച്ചിലേക്ക് അഡ്മിഷന്‍ 17ന് കിക്മ കാമ്പസില്‍ രാവിലെ 10 മുതല്‍ നടക്കും. കേരള സര്‍വകലാശാലയുടെയും എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമൻറിസോഴ്‌സ്, സിസ്റ്റം എന്നിവയില്‍ ഡ്യൂവല്‍ സ്‌പെഷലൈസേഷന് അവസരമുണ്ട്. സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പും എസ്.സി/എസ്.ടി വിദ്യാർഥികള്‍ക്ക് സര്‍ക്കാര്‍, യൂനിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും. അവസാനവര്‍ഷ ബിരുദവിദ്യാർഥികള്‍ക്കും അപേക്ഷാഫോറം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക് 8547618290, 9995302006, 9446835303, വെബ്‌സൈറ്റ്: www.kicmakerala.in
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.