കാട്ടാല്‍ അമ്മക്ക്​ ഭക്ത സഹസ്രങ്ങളുടെ പൊങ്കാല

കാട്ടാക്കട: കാട്ടാല്‍ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ പറണേറ്റ് തൂക്ക മഹോത്സവത്തോടനുബന്ധിച്ച് മറുനട തുറക്കല്‍ ദിവസമായ വെള്ളിയാഴ്ച ഭക്ത സഹസ്രങ്ങള്‍ പൊങ്കാലയര്‍പ്പിച്ചു. രാവിലെ പത്തിന് പണ്ടാര അടുപ്പില്‍ ക്ഷേത്ര പൂജാരി തങ്കപ്പന്‍ അഗ്നി പകര്‍ന്നതോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായി. ക്ഷേത്രാങ്കണത്തിലും പട്ടണത്തിലെ മൂന്നു റോഡുകൾക്കിരുവശവും പൊങ്കാല കലങ്ങൾ നിരന്നു. ഉച്ചയോടെയായിരുന്നു നിവേദ്യം. മീന ഭരണി നാളിലാണ് കാട്ടാല്‍ ക്ഷേത്ര ഉത്സവത്തിന്‌ കൊടിയേറിയത്. തുടര്‍ന്ന്, 14 ദിനം നീണ്ട ഉത്സവത്തിന്‌ തൂക്കവും പറണേറ്റും ഗുരുസിയും ആറാട്ടും കഴിഞ്ഞ് നടഅടച്ചു. ശേഷം, 10ാംനാളാണ് നടതുറക്കലും പൊങ്കാല വഴിപാടും നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.