ദലിത് മുന്നേറ്റങ്ങളെ അട്ടിമറിക്കാമെന്നത് മണ്ടത്തരം -പി. രാമഭദ്രന്‍ പത്തനാപുരം: ദലിത് മുന്നേറ്റങ്ങളെ അട്ടിമറിക്കാമെന്നും ദലതരോടുള്ള അക്രമങ്ങള്‍ വിസ്മൃതമാകുമെന്നും കരുതുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രന്‍ പറഞ്ഞു. കേരള ദലിത് ഫെഡറേഷന്‍, ജനകീയ അവകാശസമിതി സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബലാത്സംഗങ്ങളും കൊലപാതകങ്ങളും വാര്‍ത്തകളല്ലാതായിത്തീര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ മേധവിത്വത്തെ പിടിച്ചുകുലുക്കും വിധത്തില്‍ ദലിത് പ്രതിരോധം ദേശീയ വിപ്ലവത്തിെൻറ ലക്ഷണങ്ങളിലേക്ക് സംക്രമിക്കുന്ന അവസ്ഥ വന്നുചേര്‍ന്നിട്ടുണ്ടെന്നും രാമഭദ്രന്‍ പറഞ്ഞു. ബി.എസ്.പി മുന്‍ സംസ്ഥാന പ്രസിഡൻറ് എസ്. പ്രഹ്ലാദന്‍ അധ്യക്ഷത വഹിച്ചു. എ. റഹിംകുട്ടി, സൂര്യദേവ, മധു മാറനാട്, ശൂരനാട് അജി, എസ്. ശ്രീകുമാര്‍, ടി.ആര്‍. വിനോയ്, കെ.ബി. താഹിര്‍, സി. രാധാകൃഷ്ണന്‍, മോഹന്‍ പുത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.