പ്രതിഷേധ പ്രകടനം നടത്തി

കരുനാഗപ്പള്ളി: കശ്മീരിൽ കൊല ചെയ്യപ്പെട്ട എട്ടുവയസ്സുകാരിയും ഉന്നാവിലെ ദലിത് പെൺകുട്ടിയും വംശീയ ശത്രുതയുടെ ഇരകളാക്കിയ സംഘ്പരിവാറി​െൻറ ഉന്മൂലന രാഷ്ട്രീയത്തിനെതിരെ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി ടൗണിൽ . നിയോജക മണ്ഡലം പ്രസിഡൻറ് അബ്ദുൽ സമദ് പുള്ളിയിൽ, ജില്ല കമ്മിറ്റി അംഗം എസ്.എം. മുഖ്താർ, മണ്ഡലം സെക്രട്ടറി ഷെമീം ഓച്ചിറ, ട്രഷറർ സജീർ കൊട്ടാരം, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ബി.എം. സമീർ, അബ്ദുൽ ഖലാം കെ.എസ്. പുരം, അഷറഫ് ഓച്ചിറ, നജീർ കണ്ണൻ കോടൻ, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ഹക്കിം ഓച്ചിറ, ജലീൽ തട്ടാൻ പറമ്പിൽ, മിറോഷ്, അബ്ദുൽ ഖലാം വട്ടപറമ്പ് ജലാൽ എന്നിവർ നേതൃത്വം നൽകി. തോടുകൾ ക്രമാതീതമായി കുഴിക്കുന്നത് നീരൊഴുക്കിന് തടസ്സമാകുന്നു ചിത്രം - പരവൂർ: ഏലാകളിലെ തോടുകൾ ക്രമാതീതമായി കുഴിക്കുന്നത് നീരൊഴുക്കിനും തോടുകളുടെ നിലനിൽപിനും തടസ്സമാകുന്നു. കർഷകർ തന്നെയാണ് ഇത്തരത്തിൽ ഏലാകളിലെ നടുത്തോടുകൾ കുഴിക്കുന്നത്. പരവൂർ പശുമൺ ഏലായിൽ അധികൃതരുടെ മൗനാനുവാദത്തോടെ ഇത്തരത്തിൽ വ്യാപകമായി ചിലർ തോട് കുഴിച്ച് നിലം നികത്തുന്നുണ്ട്. കുഴിച്ചെടുക്കുന്ന മണ്ണ് നിലങ്ങളുടെ വശങ്ങളിലിട്ടാണ് നികത്തിവരുന്നത്. ഇത്തരത്തിൽ ഘട്ടംഘട്ടമായി നിലം നികത്തുന്നവരും പലയിടത്തുമുണ്ട്. ഇങ്ങനെ ഇടക്കിടക്കുള്ള സ്ഥലങ്ങളിൽ അമിതമായി കുഴിക്കുന്നതുമൂലം നീരൊഴുക്കിന് തടസ്സം നേരിടുന്നതായി മറ്റു കർഷകർ ചൂണ്ടിക്കാട്ടുന്നു. വെള്ളം പലയിടത്തായി കെട്ടിനിൽക്കാനിടവരുന്നതിനാൽ തോടി​െൻറ പാർശ്വങ്ങൾ ഇടിഞ്ഞുവീഴാനിടയാകുന്നതായി അവർ പരാതിപ്പെടുന്നു. മിക്ക ഏലാകളിലെയും നടുത്തോടുകളും ഇടത്തോടുകളും വരെ പാർശ്വങ്ങളിൽ ഇപ്പോൾ കരിങ്കൽ കെട്ടിവരുകയാണ്. ഇവിടങ്ങളിൽ പലയിടത്തും ഏറെനാൾ കഴിയും മുമ്പ്തന്നെ കൽക്കെട്ട് ഇടിഞ്ഞുവീഴുന്ന സ്ഥിതിയുണ്ട്. എല്ലാ ഏലകളിലും തോടുനിർമാണം മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ചെയ്തുവരുന്നതെന്നും ആക്ഷേപങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത്തരത്തിൽ നിർമാണം നടത്തുന്നതിന് കരാറുകാരും അധികൃതരും തമ്മിൽ പലയിടത്തും ഒത്തുകളിക്കുന്നതായും കർഷകർ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം തോടുകൾ അമിതമായി കുഴിച്ചുതാഴ്ത്തുക കൂടി ചെയ്യുന്നതോടെ ഇടിയാനുള്ള സാധ്യത ഏറുന്നു. നിർമാണം കഴിഞ്ഞാൽ പിന്നെയാരും ഇവിടങ്ങളിലേക്ക് തിരിഞ്ഞുനോക്കാറില്ലെന്നും ആക്ഷേപമുണ്ട്. ഇത്തരത്തിലെടുക്കുന്ന മണ്ണിട്ട് ഇടക്കിടക്കുള്ള നിലങ്ങൾ നികത്തുന്നതിനാൽ കൃഷിയുടെ താളം തെറ്റുന്നതായും മറ്റു കർഷകർ പറയുന്നു. ഇരുഭാഗത്തുമുള്ള നിലങ്ങൾ നികത്തിക്കഴിഞ്ഞാൽ വെള്ളക്കെട്ട് ഒഴിയാതെവരുന്നതുമൂലം നെൽകൃഷിക്ക് ബുദ്ധിമുട്ടാകുമെന്ന് അവർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.