കരുനാഗപ്പള്ളി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് തുടക്കമായി. ദേശീയപാത സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മൂന്ന് എ വിജ്ഞാപനത്തിെൻറ അടിസ്ഥാനത്തിൽ വസ്തുവകകൾ വിട്ടുനൽകേണ്ടുന്നവരുടെ പരാതികൾ നേരിട്ട് കേൾക്കുന്ന നടപടിക്കാണ് തുടക്കമായത്. ഓച്ചിറ മുതൽ കന്നേറ്റി വരെയുള്ള ഭാഗത്തെ വസ്തു ഉടമകൾക്കായുള്ള ഹിയറിങ്ങാണ് കരുനാഗപ്പള്ളി ഹൈസ്കൂൾ ജങ്ഷന് സമീപമുള്ള ദേശീയപാത വിഭാഗം ഓഫിസിൽ തുടങ്ങിയത്. സ്പെഷൽ ഡെപ്യൂട്ടി കലക്ടർ ആർ. സുമീതൻപിള്ളയുടെ നേതൃത്വത്തിലാണ് നടപടികൾ. വസ്തു ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ആകെ 569 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ ആദ്യദിവസം 219 അപേക്ഷകൾ പരിഗണിച്ചു. വസ്തു ഏറ്റെടുക്കുമ്പോൾ സർക്കാറിെൻറ മുന്നിൽ ഉടമകൾക്ക് വെക്കാനുള്ള നിർദേശങ്ങളാണ് പരിഗണിച്ചത്. കരുനാഗപ്പള്ളി ടൗണിൽ ഭൂമി ഏറ്റെടുക്കുമ്പോൾ റോഡിെൻറ ഇരുഭാഗത്തുനിന്ന് ഭൂമി തുല്യമായി ഏറ്റെടുക്കണമെന്ന ആവശ്യം ഭൂരിപക്ഷംപേരും ഉന്നയിച്ചു. ഹിയറിങ്ങിൽ ഉയർന്നുവന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് സർക്കാറിന് മുന്നിൽ സമർപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. അടുത്തഘട്ടമായി 26നും മേയ് മൂന്നിനും ഹിയറിങ് നടക്കും. സ്പെഷൽ തഹസിൽദാർ എസ്. ഹരികുമാർ, സ്ഥലം ഏറ്റെടുക്കലിന് ചുമതലപ്പെടുത്തിയ മുൻ ഡെപ്യൂട്ടി തഹസിൽദാർമാരായ ബി. കൃഷ്ണകുമാർ, കെ. സലിം എന്നിവരുടെ നേതൃത്വത്തിലുള്ള 25 ഓളം വരുന്ന ഉദ്യോഗസ്ഥസംഘമാണ് ആവലാതികൾ പരിഗണിക്കുന്നത്. കന്നേറ്റി മുതൽ തെക്കോട്ടുള്ള ഭാഗത്തെ പരാതികൾ കാവനാട് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. ജില്ലയിൽ ആകെ നാല് കേന്ദ്രങ്ങളിലാണ് ഇത്തരത്തിൽ ഹിയറിങ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.