വിഷുച്ചന്തയുടെയും മൂല്യവർധിത യൂനിറ്റി​െൻറയും ഉദ്ഘാടനം

പത്തനാപുരം: പിറവന്തൂർ കൃഷിഭവ​െൻറയും ഗ്രാമപഞ്ചായത്തി​െൻറയും ആഭിമുഖ്യത്തിൽ വിഷുച്ചന്തയുടെയും മൂല്യവർധിത യൂനിറ്റി​െൻറയും ബ്ലോക്കുതല ഉദ്ഘാടനം നടന്നു. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമവകുപ്പി​െൻറ നേതൃത്വത്തിലാണ് യൂനിറ്റ് ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. സജീഷ് ഉദ്ഘാടനം ചെയ്തു. പിറവന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എസ്. ശശികല അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എസ്. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് റഷീദ് ആദ്യ വിൽപന നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുനിത രാജേഷ്, കൃഷി ഓഫിസർ എസ്. രാമചന്ദ്രൻ, ക്യഷി അസി. ഡയറക്ടർ ബി. വേണുഗോപാൽ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്ക് ലാപ്ടോപ്പും സൈക്കിളുകളും വിതരണംചെയ്തു കടയ്ക്കൽ: കുമ്മിൾ പഞ്ചായത്തിലെ എസ്.സി വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പും സൈക്കിളുകളും വിതരണംചെയ്തു. പ്രസിഡൻറ് ഇ. നസീറാബീവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം. രാജീവ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ പി.ടി. ലീലാമ്മ, പി. രജിതകുമാരി, പഞ്ചായത്തംഗങ്ങളായ സുഭാഷ് ചന്ദ്രബോസ്‌, ഷീബ, സി.ഡി.എസ് ചെയർപേഴ്സൺ ഉഷ എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.എസ്. കൃഷ്ണൻകുട്ടി സ്വാഗതം പറഞ്ഞു ഗ്രാമീണ കർഷകചന്തക്കും വിഷുക്കണി വിപണിക്കും തുടക്കമായി കടയ്ക്കൽ: ഇടനിലക്കാരുടെ ചൂഷണത്തിൽനിന്ന് കർഷകരെ സംരക്ഷിക്കാനും ജനങ്ങൾക്ക് വിഷരഹിത പച്ചക്കറി മിതമായവിലയിൽ ലഭ്യമാക്കുന്നതിനും കുമ്മിൾ ഗ്രാമപഞ്ചായത്തിലെ കൊണ്ടോടിയിൽ ഗ്രാമീണ കർഷകചന്ത തുറന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ. നസീറാബീവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം. രാജീവ് അധ്യക്ഷത വഹിച്ചു. പി.ടി. ലീലാമ്മ, സുഭാഷ് ചന്ദ്രബോസ്, സരിതമോൾ, ലളിതാംബിക എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ കെ.ജി. കിരൺ സ്വാഗതം പറഞ്ഞു. കുമ്മിൾ ഗ്രാമപഞ്ചായത്ത് കൃഷിഭവ​െൻറ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.