തിരുവനന്തപുരം: തെലങ്കാനയിലെ നോട്ട് ക്ഷാമം തീർക്കാൻ കേരളത്തിൽനിന്ന് പണം കൊണ്ടുപോകുന്നത് സംസ്ഥാനത്തെ ഇടപാടുകളെയും ബാധിക്കുന്നു. ഉയർന്ന മൂല്യമുള്ള നോട്ടുകൾക്ക് ക്ഷാമം വന്നതോടെ ചെറിയ മൂല്യമുള്ള നോട്ടുകളാണ് ചില ജില്ലകളിൽ നൽകുന്നത്. ക്ഷേമ പെൻഷൻ വിതരണംകൂടി നടക്കുന്ന സാഹചര്യത്തിൽ 10, 20 രൂപ നോട്ടുകളാണ് ചില ട്രഷറികൾ സഹകരണ ബാങ്കുകൾക്ക് വെള്ളിയാഴ്ച നൽകിയത്. തങ്ങൾക്ക് ബാങ്കിൽനിന്ന് ഇൗ നോട്ടുകളാണ് കിട്ടുന്നതെന്ന് ട്രഷറി ഉദ്യോഗസ്ഥർ പറയുന്നു. ചിലസ്ഥലങ്ങളിൽ 10, 20 രൂപ നോട്ടുകൾ വാങ്ങാൻ സഹകരണ സ്ഥാപനങ്ങൾ വൈഷമ്യം പ്രകടിപ്പിച്ചു. ഒന്നും രണ്ടും കോടിയുടെ 10, 20 രൂപ നോട്ടുകളാണ് ചിലർക്ക് കിട്ടിയത്. ഇത് എടുക്കാൻ തയാറാകാത്തവരോട് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് പലരും പണം വാങ്ങിയത്. ചെറിയ മൂല്യമുള്ള നോട്ടുകൾ ഏറെ പ്രയാസം സൃഷ്ടിക്കുന്നെന്നാണ് പരാതി. ട്രഷറി ഉദ്യോഗസ്ഥരും ഇതുകൊണ്ട് കുടുങ്ങി. തെലങ്കാനയിൽ നോട്ടുക്ഷാമം രൂക്ഷമാണ്. കേരളത്തിൽനിന്ന് നേരത്തെയും പണം അവിടേക്ക് ബാങ്കുകൾ കൊണ്ടുപോയിട്ടുണ്ട്. കഴിഞ്ഞദിവസം 240 കോടിയോളം രൂപ കൊണ്ടുപോയതായി സൂചനയുണ്ട്. ഇതാണ് പെട്ടന്ന് നോട്ട്ക്ഷാമം വരുത്തിയതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.