പാലിയേറ്റിവ് കുടുംബസംഗമം

കിളിമാനൂര്‍: നഗരൂര്‍ പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം, പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ്‌ കെയര്‍ രോഗികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. 'ഓർമ' എന്ന പേരില്‍ തേക്കിന്‍കാട് വി.എസ്.എല്‍.പി.എസില്‍ സംഘടിപ്പിച്ച പരിപാടി ബി. സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എം. രഘു അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എൻ.‍ ചന്ദ്രശേഖരന്‍നായര്‍, ബീന, അജിത ഉണ്ണികൃഷ്ണന്‍, ലതിക, പ്രിയരഞ്ജിനി എന്നിവര്‍ സംസാരിച്ചു. പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. നിഷാജയചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് ഷീബ സ്വാഗതവും സ്ഥിരംസമിതി അധ്യക്ഷന്‍ പി. സുഗതന്‍ നന്ദിയും പറഞ്ഞു. ജൈവപച്ചക്കറിയുമായി കര്‍ഷകസംഘം വിപണി സംഘടിപ്പിച്ചു കിളിമാനൂര്‍: വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യവുമായി കര്‍ഷകസംഘം ഏരിയ കമ്മിറ്റിയും കിളിമാനൂര്‍ കാര്‍ഷിക ഗ്രാമവികസനബാങ്കും സംയുക്തമായി ബാങ്കിന് മുന്നില്‍ ജൈവപച്ചക്കറി വിപണി സംഘടിപ്പിച്ചു. ജില്ല ജോയൻറ് സെക്രട്ടറി എസ്. ജയചന്ദ്രന്‍ പഴയകുന്നുമ്മേല്‍ പഞ്ചായത്ത് പ്രസിഡൻറ് എസ്. സിന്ധുവിന് ആദ്യ വില്‍പന നിർവഹിച്ച് ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡൻറ് എസ്. രഘുനാഥന്‍ നായര്‍ അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി എസ്. ഹരിഹരന്‍പിള്ള, ബാങ്ക് സെക്രട്ടറി എസ്. ഗോപാലകൃഷ്ണന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ ജോയൻറ് സെക്രട്ടറി വി. കുട്ടന്‍ സ്വാഗതവും സജാദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.