നടുത്തേരിയിൽ കേരള കോൺഗ്രസ്^ബി ഒാഫിസ്​ അടിച്ചുതകർത്തു

നടുത്തേരിയിൽ കേരള കോൺഗ്രസ്-ബി ഒാഫിസ് അടിച്ചുതകർത്തു കുന്നിക്കോട്: കേരള കോൺഗ്രസ്- ബി ഓഫിസ് അടിച്ചുതകർത്തു. തലവൂർ നടുത്തേരിയിലെ ഓഫിസാണ് കഴിഞ്ഞദിവസം രാത്രി അക്രമികള്‍ തകർത്തത്. ഓഫിസി​െൻറ ബോർഡുകളും പാർട്ടി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ളയുടെയും ഗണേഷ് കുമാറി​െൻറയും ഫോട്ടോ പതിച്ച ഫ്ലക്സ് ബോർഡുകളും സമീപത്തായി സ്ഥാപിച്ചിരുന്ന ചെടിച്ചട്ടികളും ആസ്ബറ്റോസ് ഷീറ്റുകളും അക്രമികൾ നശിപ്പിച്ചു. രാത്രി 11 വരെ പ്രവർത്തകർ ഓഫിസിലുണ്ടായിരുന്നു. അതിനുശേഷമാണ് ആക്രമണം നടന്നത്. പാർട്ടി ഭാരവാഹിയായ കിഴക്കേഭാഗം പഞ്ചായത്ത് അംഗത്തി​െൻറ വാർഡിലെ വികസന പ്രവൃത്തികൾ കാണിച്ച് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കുന്നിക്കോട് പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.