ജില്ല പഞ്ചായത്ത് യോഗം: ജില്ല ആശുപത്രി: ഒ.പി ടിക്കറ്റ് നല്‍കുന്ന സമയം ക്രമീകരിക്കണം ^പ്രസിഡൻറ്​

ജില്ല പഞ്ചായത്ത് യോഗം: ജില്ല ആശുപത്രി: ഒ.പി ടിക്കറ്റ് നല്‍കുന്ന സമയം ക്രമീകരിക്കണം -പ്രസിഡൻറ് കൊല്ലം: ജില്ല ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ ഒ.പി ടിക്കറ്റ് നല്‍കാൻ സമയം ക്രമീകരിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് ഒ.പി സമയം കഴിയുന്നതിനാല്‍ ടിക്കറ്റ് നല്‍കാതിരിക്കുന്ന അവസ്ഥയുണ്ടെന്ന് ജില്ല പഞ്ചായത്ത് യോഗത്തില്‍ പരാമര്‍ശമുയര്‍ന്ന സാഹചര്യത്തിലാണ് നിര്‍ദേശം. രോഗികള്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാവാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നും രോഗികള്‍ കൂടുതല്‍ വരുന്ന സാഹചര്യമുണ്ടെങ്കില്‍ കൗണ്ടര്‍ ഒന്നു കൂടി ആരംഭിക്കണമെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. ജില്ല ആശുപത്രിയിലെ എച്ച്.എം.സി സെക്ഷന്‍ കൈകാര്യം ചെയ്യുന്ന ക്ലര്‍ക്ക് രാജേഷി​െൻറ ഭാഗത്തുനിന്ന് കൃത്യവിലോപമുണ്ടായതിനാല്‍ നിയമാനുസൃതമായ നടപടി സ്വീകരിക്കുന്നതിന് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. ജില്ല പഞ്ചായത്തി​െൻറ 2018-19 വര്‍ഷത്തെ പ്രോജക്ടായ കാഴ്ചയില്ലാത്തവര്‍ക്ക് ബ്ലൈന്‍ഡ് ഫ്രണ്ട്‌ലി സ്മാര്‍ട്ട് ഫോണ്‍ പദ്ധതി ഭേദഗതി ചെയ്യും. ഏത് വിധത്തിലുള്ള ഭിന്നശേഷിയുള്ളവര്‍ക്കും ആവശ്യമായ സഹായ ഉപകരണങ്ങള്‍ എന്ന രീതിയിലാകും പദ്ധതി നടപ്പാക്കുക. കുരിയോട്ടുമല ഹൈടെക് െഡയറി ഫാമി​െൻറ ടൂറിസം സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നതി​െൻറ ഭാഗമായി ഫാം സന്ദര്‍ശനം പുനരാരംഭിക്കും. വാഹനസൗകര്യം, ലഘുഭക്ഷണം, ലഘുപാനീയം എന്നിവ നല്‍കി ഫാം സന്ദര്‍ശകരില്‍നിന്ന് ഫീസ് ഈടാക്കാനായി സൂപ്രണ്ടിനെ ചുമതലപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. മികച്ച ജില്ല പഞ്ചായത്തിനുള്ള ദീന്‍ദയാല്‍ ഉപാധ്യായ ശാക്തീകരണ്‍ പുരസ്‌കാരം നേടിയതിനുള്ള മധുരവിതരണവും യോഗത്തില്‍ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.