പുനലൂർ: തെന്മലയിലെത്തുന്ന വിനോദസഞ്ചാരികളെ ആകർഷിക്കാനായി ശെന്തുരുണി ഇക്കോ ടൂറിസത്തിെൻറ മേൽനോട്ടത്തിൽ കല്ലടയാറ്റിൽ കുട്ടവഞ്ചി സവാരി തുടങ്ങും. തുഴച്ചിൽകാരൻ ഉൾപ്പെടെ നാലുപേർക്ക് സഞ്ചരിക്കാവുന്ന പത്ത് കുട്ടവഞ്ചികൾ എത്തിച്ചു. ഡാമിന് താഴെയുള്ള കല്ലടയാറ്റിലെ പാലത്തിനും ഒറ്റക്കൽ മാൻപാർക്കിനും ഇടയിലുള്ള ഭാഗത്താണ് സവാരി ക്രമീകരിക്കുന്നത്. ഇക്കോ ഡെവലപ്പ്മെൻറ് കമ്മറ്റിയിൽ അംഗങ്ങളായ പത്ത് പേർക്ക് വഞ്ചി തുഴയാനുള്ള പരിശീലനം നൽകുന്നുണ്ട്. ഇവരെയായിരിക്കും തുഴച്ചിൽകാരായി നിയമിക്കുന്നത്. സവാരിക്കുള്ള ഫീസും മറ്റുകാര്യങ്ങളിലും തീരുമാനിച്ചിട്ടില്ല. ഇത് കൂടാകെ പരപ്പാർ ഡാമിൽ ബോട്ട് സവാരി, വനയാത്ര, പാലരുവി, റോസ്മല സന്ദർശനം തുടങ്ങിയ വിനോദപരിപാടികളും നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.