രാജേഷ്​ വധം: പ്രതികളിലേക്കുള്ള സൂചനയായത്​ 'ചുവന്ന സ്വിഫ്​റ്റ്​'

ആറ്റിങ്ങല്‍: വിദേശത്ത് ഗൂഢാലോചന നടത്തി തെളിവുകള്‍ക്ക് ഇടം നല്‍കാതെ കേരളത്തില്‍ വന്ന് മുൻ റേഡിയോ ജോക്കിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ദിവസങ്ങൾക്കുള്ളിൽ പ്രതികളിലേക്കെത്താൻ സാധിച്ചത് പൊലീസി​െൻറ സൂക്ഷ്മമായ അന്വേഷണ പാടവവും നിഗമനങ്ങളും. മടവൂരില്‍ മുൻ റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ സംഭവം നടന്ന സ്ഥലത്ത് പ്രതികളെ പിടികൂടാനുള്ള ഒരു തെളിവും ഇല്ലായിരുന്നു. ചുവന്ന മാരുതി സ്വിഫ്റ്റ് കാറിലാണ് കൊലയാളികള്‍ എത്തിയതെന്നുമാത്രമായിരുന്നു സൂചന. തുടര്‍ന്ന് സംഭവം നടന്ന സ്ഥലത്തുനിന്ന് 150 കിലോമീറ്റര്‍ ദൂരം വരെയുള്ള സി.സി ടി.വി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ച് കാറി​െൻറ നമ്പര്‍ കണ്ടെത്തുകയും അതി​െൻറ ഉടമയെ ചോദ്യം ചെയ്യുകയുമായിരുന്നു. ഇതിലൂടെയാണ് പ്രതികളിലേക്ക് എത്തിയതെന്നും അതിനായി ഷാഡോ പൊലീസ് ഉള്‍പ്പെടെ സംഘവും മറ്റുള്ളവരും ഏറെ പണിപ്പെട്ടെന്നും റൂറൽ എസ്.പി പി. അശോക്കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇപ്പോള്‍ ഏഴുപേരെ പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഒന്നാം പ്രതിയായ വ്യവസായി സത്താറും കൊലയില്‍ നേരിട്ട് ബന്ധമുള്ള സാത്താന്‍ അപ്പു എന്ന അപ്പുണ്ണിയും പിടിയിലാകാനുണ്ട്. കൊലപാതകം ആസൂത്രണം ചെയ്ത സത്താറിലേക്കും മറ്റും അന്വേഷണം എത്താതിരിക്കാൻ വൻ മുന്നൊരുക്കമാണ് പ്രതികൾ നടത്തിയത്. വിമാന മാര്‍ഗം നേരിട്ട് ഇന്ത്യയില്‍ ഇറങ്ങുന്നത് ഒഴിവാക്കിയതും മൊബൈല്‍ഫോണ്‍ ഉപയോഗത്തിൽ നിയന്ത്രണംപാലിച്ചതുമെല്ലാം ഇതി​െൻറ ഭാഗമായായിരുന്നു. ഇതില്‍ ഖത്തറിലുള്ള സത്താറി​െൻറ പേരില്‍ ചെക്ക് കേസ് ഉള്ളതിനാല്‍ അവിടം വിട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇയാളെ കേരളത്തില്‍ എത്തിക്കാനുള്ള എല്ലാ നീക്കങ്ങളും കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു. അപ്പുണ്ണിയെ കണ്ടെത്താനായി തിരുവനന്തപുരം റൂറല്‍ ഷാഡോ ടീമി​െൻറ രണ്ട് സംഘം അയല്‍ സംസ്ഥാനങ്ങളിലാണ്. ഉടന്‍തന്നെ മൂന്നാമത്തെ ടീമും അയല്‍ സംസ്ഥാനത്തിലേക്ക് യാത്രയാകും. ഇയാളുടെ നീക്കങ്ങള്‍ വ്യക്തമായിട്ടുണ്ടെന്നും ഉടന്‍ വലയിലാകുമെന്നും പൊലീസ് പറഞ്ഞു. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര പ്രദേശങ്ങളിലെ പൊലീസുമായി സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്. റൂറല്‍ എസ്.പി അശോക് കുമാറി​െൻറ നിർദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി പി. അനില്‍കുമാറി​െൻറ നേതൃത്വത്തില്‍ കിളിമാനൂര്‍ സി.ഐ വി.എസ്. പ്രദീപ് കുമാര്‍, ആറ്റിങ്ങല്‍ സി.ഐ എം.അനില്‍കുമാര്‍, വര്‍ക്കല സി.ഐ പി.വി. രമേഷ് കുമാര്‍, പള്ളിക്കല്‍ എസ്.ഐ ശ്യാംജി, കിളിമാനൂര്‍ എസ്.ഐ അരുണ്‍കുമാര്‍, ഷാഡോ പൊലീസ് എസ്.ഐമാരായ സിജു കെ.എല്‍. നായര്‍, സതീഷ് കുമാര്‍, പോള്‍വിന്‍, ഷാഡോ എ.എസ്.ഐമാരായ ജയന്‍, ഫിറോസ് ഖാന്‍, ഷിബു, ബിജു, ഷാഡോ ടീം അംഗങ്ങളായ ദിലീപ്, ബിജുകുമാര്‍, റിയാസ്, ജ്യോതിഷ്, സുനില്‍ലാല്‍, പ്രവീണ്‍, സുനില്‍, നെവില്‍, അജിത് കുമാര്‍, ദിനോര്‍, സുജിത്ത്, ജി.എസ്.ഐമാരായ രാജശേഖരന്‍, ഗോപകുമാര്‍, ഉദയന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷാന്‍, അനൂപ്, അന്‍സാര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.