വിദ്യാർഥികളെ ആക്രമിച്ച സംഘത്തിലെ ഒരാൾ അറസ്​റ്റിൽ

ഓയൂർ: പെരുപുറത്ത് വിദ്യാർഥികളെ ആക്രമിച്ച് പരിക്കേൽപിച്ച സംഘത്തിലെ ഒരാൾ പിടിയിൽ. പെരുപുറം അഫ്സൽ മൻസിലിൽ അബ്ദുൽ വാഹിദി(42)നെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 24 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശവാസികളായ പത്തോളം വിദ്യാർഥികൾ ചേർന്ന് പെരുപുറം ജങ്ഷന് സമീപം താൽക്കാലികമായ കാത്തിരിപ്പ് കേന്ദ്രം നിർമിച്ചു. ഇത് സമീപവാസികളായ സജീവ്, സുധീർ എന്നിവർ ചേർന്ന് പൊളിച്ചുമാറ്റിയിരുന്നു. അടുത്തദിവസം വീണ്ടും കാത്തിരിപ്പ് കേന്ദ്രം നിർമിച്ചതിൽ പ്രകോപിതരായ സജീവും സുധീറും അബ്ദുൽ വാഹിദും ചേർന്ന് കുട്ടികളെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ നിഖിൽ (17) എന്ന വിദ്യാർഥിയെ കത്തികൊണ്ട് വെട്ടി പരിക്കേൽപിച്ചിരുന്നു. മറ്റ് വിദ്യാർഥികൾക്കും മർദനമേറ്റിരുന്നു. ഇവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അറസ്റ്റ് ചെയ്ത അബ്ദുൽ വാഹിദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു പ്രതികളായ സജീവും സുധീറും ഇപ്പോഴും ഒളിവിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.