വിദേശമദ്യ ശേഖരവുമായി യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിന്​ കൈമാറി

കുളത്തൂപ്പുഴ: ഉത്സവദിനങ്ങളിൽ പ്രദേശത്ത് വിൽപനക്കായി ഓട്ടോയിലെത്തിച്ച വിദേശമദ്യ ശേഖരവുമായി രണ്ട് യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. പ്രദേശവാസികളായ നിസാം, അനിൽ ജോർജ് എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ ഓട്ടോയിൽ സൂക്ഷിച്ച 12 കുപ്പി വിദേശമദ്യവും കണ്ടെടുത്തു. ചൊവ്വാഴ്ച രാത്രി എേട്ടാടെ ചന്ദനക്കാവ് മുസ്ലിംപള്ളിക്ക് സമീപം ബൈക്കും കാറും കുട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ ചന്ദനക്കാവ് പോസ്റ്റോഫിസ് ജങ്ഷന് സമീപം താമസിക്കുന്ന വിദേശമലയാളിയായ ബൈജുവിനെ ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിലെത്തിക്കാനായി പിന്നാലെയെത്തിയ വാഹനത്തിൽ കയറ്റാൻ ശ്രമിച്ചു. എന്നാൽ അഞ്ചൽ ഭാഗത്തുനിന്ന് രണ്ട് ഓട്ടോകളിലായി സംഭവസ്ഥലത്തെത്തിയ നിസാമും അനിൽ ജോർജും ഇത് തടസ്സപ്പെടുത്തുകയായിരുന്നു. പൊലീസ് എത്തിയതിനുശേഷം പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോയാൽ മതിയെന്ന വാശിയിൽ മദ്യലഹരിയിലായിരുന്ന ഇരുവരും ഏറെനേരം നിലയുറപ്പിച്ചതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. ഇതിനിടെ അപകടമറിഞ്ഞെത്തിയവരിൽ ചിലർ ചേർന്ന് പരിക്കേറ്റ ബൈജുവിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. പൊലീസ് എത്തി ഇരുവരേയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനിടെ ഇവരുടെ ഓട്ടോകളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളെടുക്കാൻ മറ്റുചില ഓട്ടോ ൈഡ്രവർമാരെത്തിയത് നാട്ടുകാരിൽ സംശയംഉണർത്തി. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മദ്യക്കുപ്പികൾ കണ്ടെടുത്തത്. വീണ്ടും പൊലീസിനെ വിളിച്ച് മദ്യവും ഓട്ടോകളും പൊലീസിനെ ഏൽപിക്കുകയുമായിരുന്നു. ഇവർ മുമ്പും അനധികൃത മദ്യവിൽപന കേസിൽ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് പറയുന്നു. സംഭവത്തിൽ കേസെടുത്ത കുളത്തൂപ്പുഴ പൊലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.