ഇടം പദ്ധതി ഐക്യരാഷ്​ട്രസഭയിൽ

കൊല്ലം: സംസ്ഥാന സർക്കാറി​െൻറ വികസനക്ഷേമ പദ്ധതികളുടെ മാതൃകാപരമായ ഏകോപനം ലക്ഷ്യമിട്ട് കുണ്ടറ നിയോജകമണ്ഡലം കേന്ദ്രീകരിച്ച് നടപ്പാക്കുന്ന 'ഇടം' പദ്ധതി ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിച്ചു. യു.എൻ അക്കാദമിക് ഇംപാക്ടി​െൻറ (യു.എൻ.എ.ഐ) ആഭിമുഖ്യത്തിൽ ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് 'സുസ്ഥിര വികസനലക്ഷ്യങ്ങളും സാമൂഹിക ശാക്തീകരണവും' വിഷയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയാണ് അവതരണം നടത്തിയത്. ഇടംപദ്ധതിയെ സുസ്ഥിര വികസനമാതൃകയായി ഉയർത്തിക്കാട്ടിയ സമ്മേളനം സംസ്ഥാനത്തിന് പ്രത്യേകിച്ചും രാജ്യത്തിന് പൊതുവിലും അഭിമാനനിമിഷങ്ങളാണ് സമ്മാനിച്ചത്. യു.എൻ ഉദ്യോഗസ്ഥർക്ക് പുറമെ വിവിധരാജ്യങ്ങളിൽ നിന്നെത്തിയ അക്കാദമിക് പ്രമുഖരും വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു. 193 രാജ്യങ്ങളിൽ സമ്മേളനം തത്സമയം സംേപ്രഷണംചെയ്തു. ആഭ്യന്തരവളർച്ച നിരക്കിലുപരി മനുഷ്യപുരോഗതിക്ക് ഈന്നൽ നൽകുന്ന ബദൽ വികസന മാതൃകകൾ തേടുന്ന ലോകത്തിന് പ്രതീക്ഷ പകരുന്നതാണ് കേരള മാതൃകയെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെക്കുന്ന 17 സുസ്ഥിര വികസന ലക്ഷ്യങ്ങളെ സ്പർശിച്ചുള്ള പ്രവർത്തന പദ്ധതികളുടെ രൂപവത്കരണവും നിർവഹണവുമാണ് ഇടം പദ്ധതിയെ അക്കാദമിക് സമൂഹത്തി​െൻറ ശ്രദ്ധയിലെത്തിച്ചത്. സംസ്ഥാന സർക്കാറി​െൻറ പ്രധാന ദൗത്യങ്ങളിലൊന്നായ ലൈഫിനുവേണ്ടി ചെലവ് കുറഞ്ഞ വീടുകളുടെ നിർമാണരീതി പങ്കുെവച്ച് കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജും സമ്മേളനത്തി​െൻറ ഭാഗമായി. സമ്മേളനത്തിൽ യുനൈറ്റഡ് നേഷൻസ് അക്കാദമിക് ഇംപാക്ട് മേധാവി രാമു ദാമോദരൻ മോഡറേറ്ററായിരുന്നു. കലക്ടർ ഡോ. എസ്. കാർത്തികേയൻ, ടി.കെ.എം ട്രസ്റ്റ് ചെയർമാൻ ഷഹൽ ഹസൻ മുസ്ലിയാർ, പ്രിൻസിപ്പൽ അയൂബ് സുലൈമാൻ, സസ്റ്റൈനബിൾ െഡവലപ്മ​െൻറ് സൊല്യൂഷ്യൻ നെറ്റ്വർക്ക് പാർട്ട്നർഷിപ് മേധാവി ലോറെൻ ബറെഡോ, യു.എൻ പ്രതിനിധി സജി സി. തോമസ് എന്നിവർ സംസാരിച്ചു. തുടർന്ന് പദ്ധതിയുടെ വിവിധ ഘടകങ്ങളെക്കുറിച്ച് കൊല്ലം അസി. െഡവലപ്മ​െൻറ് കമീഷണർ (ജനറൽ) വി. സുദേശൻ, ജില്ല ഇൻഫർമേഷൻ ഓഫിസർ സി. അജോയ്, മന്ത്രി. ജെ. മേഴ്സിക്കുട്ടിയമ്മയുടെ അഡീഷനൽ ൈപ്രവറ്റ് സെക്രട്ടറി റോയ് ടോംലാൽ എന്നിവരും ചെലവ് കുറഞ്ഞ വീടുകളുടെ നിർമാണത്തെക്കുറിച്ച് ടി.കെ.എം എൻജിനീയറിങ് കോളജിലെ യു.എൻ.എ.ഐ ചാപ്റ്റർ പ്രതിനിധി ആസിഫ് അയൂബ്, സിവിൽ എൻജിനീയറിങ് വിഭാഗം മേധാവി സുനിൽകുമാർ ഭാസ്കരൻ, അധ്യാപകൻ അൽത്താഫ് മുഹമ്മദ് എന്നിവരും സംസാരിച്ചു. ഐക്യരാഷ്ട്രസഭയിൽ കേരളം നിറഞ്ഞുനിന്ന ദിനം കൊല്ലം: സംസ്ഥാന സർക്കാർ കുണ്ടറ മണ്ഡലത്തിൽ നടപ്പാക്കുന്ന ഇടം പദ്ധതി സുസ്ഥിരവികസനത്തി​െൻറ മാതൃകയായി അവതരിക്കപ്പെട്ട ദിവസം ഐക്യരാഷ്ട്രസഭയിൽ കേരളം നിറഞ്ഞുനിന്നു. ആഗോള സമൂഹത്തിനുമുന്നിൽ വികസനത്തിലെ കേരള മാതൃക ചർച്ചയായതിനൊപ്പം സംസ്ഥാനത്തി​െൻറ വികസന നായകരെയും സാമൂഹിക പരിഷ്കർത്താക്കളെയുംകുറിച്ച് പരാമർശവുമുണ്ടായി. കേരള മാതൃക വികസനത്തിനും മുഖ്യമന്ത്രി പിണറായി വിജയ​െൻറ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന നാല് മിഷനുകൾക്കും പ്രാധാന്യംനൽകിയാണ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ സംസാരിച്ചത്. കേരളത്തി​െൻറ വികസന മുന്നേറ്റത്തിന് അടിത്തറ പാകുന്നതിൽ തിരുവിതാംകൂർ രാജകുടുംബവും ശ്രീനാരായണ ഗുരുവിനെയും അയങ്കാളിയെയും പോലെയുള്ള സാമൂഹിക പരിഷ്കർത്താക്കൾ നൽകിയ സംഭാവനകളും മന്ത്രി അനുസ്മരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.