കൊല്ലം: കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം അനിശ്ചിതത്വത്തിലായതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിെൻറ നേതൃത്വത്തിൽ കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ റീത്ത് െവച്ച് സമരം നടത്തി. വിഷു അടുത്തിട്ടും അനങ്ങാപ്പാറ നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് സമരക്കാർ ആരോപിച്ചു. യൂത്ത് കോൺഗ്രസ് പാർലമെൻറ് പ്രസിഡൻറ് എസ്.ജെ. േപ്രംരാജ് ഉദ്ഘാടനം ചെയ്തു. കൊല്ലം അസംബ്ലി പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളം അധ്യക്ഷത വഹിച്ചു. ഒ.ബി. രാജേഷ്, ഷെമീർ ചാത്തിനാംകുളം, ഹർഷാദ്, സച്ചിൻ പ്രതാപ്, ഷാസലീം, സുബലാൽ, ഉളിയക്കോവിൽ ഉല്ലാസ്, അജു ചിന്നക്കട, മനു, നമ്പിരാജ്, അജിത് മരുത്തടി, ഷാറൂഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.