മുളങ്കാടകം ശ്മശാനം മാലിന്യംതള്ളൽ കേന്ദ്രമാകുന്നു

കാവനാട്: പടിഞ്ഞാറെ കൊല്ലം കുരീപ്പുഴ മുളങ്കാടകം ശ്മശാനത്തിന് സമീപത്തെ റോഡ് വശവും ശ്മശാന വളപ്പും മാലിന്യം തള്ളൽ കേന്ദ്രമാകുന്നു. ദുർഗന്ധം മൂലം മൂക്ക് പൊത്തിയാലേ ഇതുവഴി സഞ്ചരിക്കാൻ കഴിയൂ. ചാക്കുകെട്ടിലും മറ്റുമായി ദിവസേന വൻതോതിലാണ് ഈ ഭാഗത്ത് മാലിന്യം തള്ളുന്നത്. ചില സമയങ്ങളിൽ കോർപറേഷൻ അധികൃതരെത്തി മാലിന്യം കത്തിച്ചുകളയും. ശ്മശാന മതിലി​െൻറ ഒരു ഭാഗം പൊളിഞ്ഞ് കിടക്കുന്നതിനാൽ ഈ ഭാഗത്ത്കൂടിയാണ് വളപ്പിലേക്ക് മലിന്യം വലിച്ചെറിയുന്നത്. കൂടാതെ റോഡുവക്കിൽ ഭീമൻ പൈപ്പുകൾ അടുക്കിയിട്ടിരിക്കുന്നതിനിടയിലും മാലിന്യം തള്ളുന്നുണ്ട്. പൈപ്പുകൾ ഇവിടെ നിന്ന് നീക്കം ചെയ്യണമെന്നത് ഏറെ നാളത്തെ ആവശ്യമാണ്. മുളങ്കാടകത്തെ കേന്ദ്രീയ വിദ്യാലയം ഈ മാലിന്യക്കൂമ്പാരത്തിന് സമീപമാണ് പ്രവർത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.