കൊല്ലം: പട്ടികജാതി - പട്ടികവർഗ പീഡന നിരോധന നിയമത്തെ അട്ടിമറിക്കുന്ന സുപ്രീംകോടതി നടപടിക്കെതിരെയും രാജ്യത്ത് തുടർച്ചയായി നടക്കുന്ന അതിക്രമങ്ങൾക്കും കൊലപാതകങ്ങൾക്കുമെതിരെ നടപടി ആവശ്യപ്പെട്ടും കെ.പി.എം.എസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 13ന് രാവിലെ 10ന് ചിന്നക്കടയിൽ പ്രതിഷേധ കൂട്ടായ്മ നടത്തും. ജില്ല പ്രസിഡൻറ് തട്ടാശ്ശേരി രാജൻ അധ്യക്ഷത വഹിക്കും. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോ. പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്യും. കൊല്ലം കർബല ട്രസ്റ്റ് ചെയർമാൻ എ. ഷാനവാസ് ഖാൻ മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.