കോർപറേഷൻ കൗൺസിൽ: ചിന്നക്കടയിലെ ആകാശപാത: വിദഗ്ധരുമായി ചർച്ച നടത്തണമെന്ന് യു.ഡി.എഫ്

കൊല്ലം: ചിന്നക്കടയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ആകാശപാതയെക്കുറിച്ച് സാങ്കേതിക വിദഗ്ധരുമായി ചർച്ച നടത്തണമെന്ന് കോർപറേഷൻ കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് ആവശ്യപ്പെട്ടു. ആകാശപാത കൊല്ലത്തിന് യോജിച്ചതാണോ എന്ന കാര്യത്തിൽ കൂടുതൽ പഠനം അനിവാര്യമാണെന്ന് യു.ഡി.എഫ് പാർലമ​െൻററി പാർട്ടി ലീഡർ എ.കെ. ഹഫീസ് പറഞ്ഞു. അടിപ്പാത നിർമാണം നഷ്‌ടമായിരുന്നു. അടിപ്പാതയെന്ന പേരിൽ വൻ മതിലാണ് സൃഷ്‌ടിച്ചത്. സാങ്കേതിക വിദഗ്ധരുമായി അന്ന് ചർച്ച നടത്താൻ കഴിഞ്ഞില്ല. വലിയ അഴിമതി ആരോപണവും അടിപ്പാത നിർമാണത്തെ ക്കുറിച്ച് ഉയർന്നു. ആകാശ പാതയിൽ 25 കടകൾ നിർമിക്കാനാണ് പദ്ധതി. അടിപ്പാത നിർമാണത്തിനു ശേഷം ചിന്നക്കടയിലെ വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം കുറവാണ്. നാറ്റ് പാക്കുമായി ആലോചന നടത്തണമെന്നും ആകാശ പാതയെക്കാൾ നല്ലത് സബ് വേയാണെന്ന നിർദേശവും യു.ഡി.എഫ് മുന്നോട്ട് വെച്ചു. എന്നാൽ, എല്ലാ സംശയങ്ങളും ദൂരീകരിക്കുമെന്നായിരുന്നു മേയർ വി. രാജേന്ദ്രബാബുവി​െൻറ മറുപടി. കൂടുതൽ പഠനത്തിനു ശേഷം പദ്ധതി കൊല്ലത്തിന് നല്ലതാണെങ്കിൽ നടപ്പാക്കും. കുരീപ്പുഴ ചണ്ടിഡിപ്പോയുമായി ബന്ധപ്പെട്ട് ഹരിത ട്രൈബ്യൂണലിൽ നിലനിൽക്കുന്ന കേസിൽ 19ന് അന്തിമ വാദം നടക്കുമെന്നാണ് പ്രതീക്ഷ. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത പദ്ധതി രേഖ ട്രൈബ്യൂണലിൽ സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാൽ കുരീപ്പുഴ ചണ്ടി ഡിപ്പോ പ്രവർത്തന സജ്ജമാക്കാനാകും. ബുധനാഴ്ച മുഖ്യമന്ത്രിയുമായി നടക്കുന്ന കൂടിക്കാഴ്‌ചയിൽ കൊല്ലം തോട് നവീകരണം ഉൾപ്പെടെ വിഷയങ്ങൾ ചർച്ചചെയ്യുമെന്നും മേയർ പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷരായ എസ്. ജയൻ, എം.എ. സത്താർ, കൗൺസിലർമാരായ എൻ. മോഹനൻ, കരുമാലിൽ ഡോ. ഉദയസുകുമാരൻ, പി.ജെ. രാജേന്ദ്രൻ, വിനീത വിൻസ​െൻറ്, ബി. അജിത്കുമാർ, എസ്. മീനാകുമാരി, എം.എസ്. ഗോപകുമാർ, രാജ്മോഹൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.