തെരുവുവിളക്കിൽ കത്തി കൗൺസിൽ യോഗം

കൊല്ലം: എല്ലാ കൗൺസിൽ യോഗങ്ങളിലും ഉയരുന്ന ആവശ്യമാണ് തെരുവുവിളക്കുകൾക്കായുള്ള മുറവിളി. ഇത്തവണയും തെരുവുവിളക്കിനെ ചൊല്ലിയുള്ള പരാതിക്ക് കുറവുണ്ടായില്ല. വിളക്കുകൾ തെളിയാത്തതിന് എതിരെ ഭരണ പ്രതിപക്ഷ ഭേദമില്ലാതെയാണ് വിമർശനമുന്നയിച്ചത്. തെരുവു വിളക്കുകൾക്ക് വേണ്ടി കോർപറേഷന് മുന്നിൽ സമരം ചേയ്യേണ്ടി വരുമെന്നായിരുന്നു ചാത്തിനാംകുളം കൗൺസിലർ എ. നിസാറി​െൻറ നിലപാട്. തെരുവു വിളക്കുകളോട് അനുബന്ധമായി കെ.എസ്.ഇ.ബി സ്ഥാപിച്ച ടൈമറുകളുടെ അപാകതയാണ് വിളക്കുകൾ നിരന്തരം തകരാറിലാകാൻ കാരണമെന്നും പരിഹരിക്കാൻ കെ.എസ്.ഇ.ബിയുടെ ഉന്നത ഇടപെടൽ വേണമെന്നും നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷൻ വി.എസ്. പ്രിയദർശനൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.