ഭവനരഹിത പട്ടികയിൽ അനർ‌ഹരെന്ന്​ മേയർ

കൊല്ലം: നഗരസഭപരിധിയിലെ ഭവനരഹിതരുടെ പട്ടികയിൽ അനർഹർ കടന്നുകൂടിയിട്ടുണ്ടെന്ന് മേയർ. 16000 ഭവനരഹിതരുണ്ടെന്നാണ് കണക്ക്. സർവേയിലൂടെ ലഭിച്ച ഈ കണക്ക് അവിശ്വസനീയമാണ്. കൗൺസിലർമാർ നേരിട്ട് ഇടപെട്ട് അനർഹരെ കണ്ടെത്തണം. 16000 വീടുകൾ നിർമിച്ച് നൽകുകയെന്ന ലക്ഷ്യവുമായി മുന്നോട്ടുപോകാനാകില്ലെന്നും മേയർ പറഞ്ഞു. തൃക്കടവൂരിലെ കായൽ കൈയേറിയുള്ള അനധികൃത റിസോർട്ട് നിർമാണം കുരീപ്പുഴ കൗൺസിലർ ബി. അജിത്കുമാർ കൗൺസിലി​െൻറ ശ്രദ്ധയിലെത്തിച്ചു. റിസോർട്ട് നിർമിക്കുന്ന പ്രദേശത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സംഘം അടിയന്തര പരിശോധന നടത്താനും കർശനനടപടി സ്വീകരിക്കാനും മേയർ നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.