കെ.ജി.ഡി.എ ജില്ല സമ്മേളനം

തിരുവനന്തപുരം: കേരള ഗവ. ൈഡ്രവേഴ്സ് അസോസിയേഷ​െൻറ 51ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ജില്ല സമ്മേളനം ജോയൻറ് കൗൺസിൽ സെക്രട്ടേറിയറ്റ് അംഗം ജയശ്ചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്തു. സർവിസിൽനിന്ന് വിരമിച്ച ടി.കെ. രാധാകൃഷ്ണൻ (നിയമസഭ സെക്രട്ടേറിയറ്റ്), എസ്. യൂജിൻ (ആരോഗ്യ വകുപ്പ്) എന്നിവരെ കെ.ജി.ഡി.എ സംസ്ഥാന പ്രസിഡൻറ് ആർ. രാജൻ പൊന്നാടയണിയിച്ച് ആദരിച്ച് യാത്രയയപ്പ് നൽകി. സമ്മേളനത്തിന് അഭിവാദ്യമർപ്പിച്ച് ജോയൻറ് കൗൺസിൽ തിരുവനന്തപുരം സൗത്ത് ജില്ല പ്രസിഡൻറ് പി. ശ്രീകുമാർ, സെക്രട്ടറി എം.എം. നജീം, വൈസ് പ്രസിഡൻറ് കെ.എ. അസീസ്, കെ.ജി.ഡി.എ ജില്ല പ്രസിഡൻറ് ചന്ദ്രബാബു, സെക്രട്ടറി രാജേന്ദ്രപ്രസാദ് എന്നിവർ സംസാരിച്ചു. സി.എം.പി ജില്ല പ്രതിനിധി സമ്മേളനം തിരുവനന്തപുരം: സി.എം.പി ജില്ല പ്രതിനിധി സമ്മേളനം അടിയോടി ഹാളിൽ സംസ്ഥാന സെക്രട്ടറി എം.എച്ച്. ഷാരിയർ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വളർന്നുവരുന്ന ഫാഷിസത്തെ തടഞ്ഞുനിർത്താൻ ഇടതുപക്ഷത്തിനും പ്രത്യേകിച്ച്, കമ്യൂണിസ്റ്റ് പാർട്ടികൾക്കുള്ള പങ്ക് പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഫാഷിസത്തെ ചെറുക്കാൻ കമ്യൂണിസ്റ്റ് പാർട്ടികളെല്ലാം അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിെവച്ച് ഏകീകരിക്കപ്പെടുകയും ലയിക്കുകയും ചെയ്യേണ്ട സമയമാണ് ഇപ്പോൾ വന്നുചേർന്നിരിക്കുന്നത്. നേപ്പാളിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെ ലയനം ഇന്ത്യൻ കമ്യൂണിസ്റ്റുകൾക്ക് നല്ലൊരു വഴികാട്ടിയാണെന്ന് ഷാരിയർ പറഞ്ഞു. ജില്ല സെക്രട്ടറി ജി. സുഗുണൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സി.എം.പി പോളിറ്റ് ബ്യൂറോ അംഗം ടി.സി.എച്ച്. വിജയൻ, കാരേറ്റ് വിജയൻ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ പയറ്റുവിള ശശി സ്വാഗതവും മാധവദാസ് നന്ദിയും പറഞ്ഞു. ജി. സുഗുണൻ സെക്രട്ടറിയായി 31 പേരടങ്ങുന്ന പുതിയ പാർട്ടി ജില്ല കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.