ജില്ല ആശുപത്രിയിലെ ഒാപറേഷൻ തിയറ്ററിന്​ താഴ്​ വീണിട്ട്​ രണ്ടു മാസം പിന്നിടുന്നു

കൊല്ലം: ജില്ല ആശുപത്രിയിൽ അറ്റകുറ്റപ്പണിക്കായി അടച്ച ഒാപറേഷൻ തിയറ്റർ 70 ദിവസം കഴിഞ്ഞിട്ടും തുറന്നില്ല. ജൂലൈ 19നാണ് നവീകരണത്തി​െൻറ പേരിൽ തിയറ്റർ അടച്ചത്. ദിവസവും നൂറുകണക്കിന് നിർധനരായ രോഗികൾ ഒാപറേഷന് എത്തുന്ന തിയറ്ററാണ് അധികൃതരുടെ കുറ്റകരമായ അനാസ്ഥയിൽ അടഞ്ഞുകിടക്കുന്നത്. തിയറ്റർ അടച്ചിട്ടപ്പോൾ ജില്ലയിലെ തന്നെ മറ്റ് സർക്കാർ ആശുപത്രിയിൽ പകരം സംവിധാനം ഏർപ്പെടുത്തിയില്ല. ഇതിനാൽ ഒാപറേഷൻ അത്യാവശ്യമായ സാധാരണക്കാരായ രോഗികൾ ഭീമമായ തുക നൽകി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. പണമില്ലാത്തതി​െൻറ പേരിൽ ശസ്ത്രക്രിയ ചെയ്യാതിരിക്കുന്നവരുമുണ്ട്. നവീകരണ പ്രവർത്തനങ്ങൾക്ക് തിയറ്റർ അടച്ചിട്ടതിനു ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് പണികൾ ആരംഭിച്ചത്. ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മനഃപൂർവം പണികൾ വൈകിപ്പിക്കുന്നതായും ആരോപണമുണ്ട്. ജില്ല ആശുപത്രിയിൽ മൂന്നു സർജൻമാരാണുള്ളത്. തിയറ്റർ അടച്ചതിന് ശേഷവും ഇവർ ആശുപത്രിയിൽ തന്നെയുണ്ട്. ജില്ലയിെല മറ്റുള്ള സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് സർജൻമാരില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആശുപത്രിയുടെ ഭരണചുമതലയുള്ള ജില്ല പഞ്ചായത്തിനും ഇക്കാര്യങ്ങളിൽ കാര്യമായ ശ്രദ്ധയില്ല. ജില്ല പഞ്ചായത്ത് യോഗങ്ങളിൽ മെംബർമാർ ആശുപത്രിയുടെ കാര്യം ചോദിച്ചാൽ ആരെയോ പ്രീതിെപ്പടുത്താനെന്ന മട്ടിൽ അവിടെയും ഇവിടെയും തൊടാതെയുള്ള മറുപടിയാണ് കിട്ടുന്നത്. ജില്ല ആശുപത്രിയുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇപ്പോൾ ശരിയാകും നാളെ ശരിയാകും എന്നൊെക്കയാണ് ജില്ല പഞ്ചായത്ത് പ്രസിഡൻറി​െൻറയും വൈസ് പ്രസിഡൻറി​െൻറയും സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെയും മറുപടി. സൂപ്രണ്ടിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ഉടൻ തുറന്നു പ്രവർത്തിക്കുമെന്നും നടപടി പുരോഗമിക്കുന്നുമെന്നല്ലാതെ കൃത്യമായ ഉത്തരവുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.