വെള്ളറട: ഗ്രാമീണമേഖലയിൽ മഴ ശക്തമായി തുടരുന്നു. കഴിഞ്ഞ ദിവസം മഴക്ക് ഒപ്പം വീശിയടിച്ച ചുഴലിക്കാറ്റിൽ വീട് തകർന്നു. കൊല്ലകുടികയറ്റം ചാമപ്പാറവിള സഹീറാ മൻസിലിൽ സഹീറ-നാസർ ദമ്പതികളുടെ വീടാണ് തകർന്നത്. ചുമര് തകരുേമ്പാൾ നാല് അംഗ കുടുംബം വീട്ടിലുണ്ടായിരുന്നു. അംഗപരിമിതനായ നാസർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വാർഡ് അംഗം പ്രദീപ് സ്ഥലെത്തത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ബന്ധുവീട്ടിലേക്ക് മാറ്റി. പുതിയ വീട് നിർമിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അംഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.