കോളജ് യൂനിയൻ തെരഞ്ഞെടുപ്പ്​: ഫ്രറ്റേണിറ്റി മൂവ്മെൻറിന് വിജയം

കൊല്ലം: കേരള യൂനിവേഴ്സിറ്റി കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങിയ ഫ്രറ്റേണിറ്റി മൂവ്മ​െൻറിന് മികച്ചതുടക്കം. കൊല്ലം ഫാത്തിമ മെമ്മോറിയൽ കോളജിൽ ജനറൽ സെക്രട്ടറിയായി ഫ്രറ്റേണിറ്റി പ്രവർത്തക സഹല എസ് വിജയിച്ചു. അഞ്ചൽ സ​െൻറ്ജോൺസ് കോളജിൽ ഫ്രറ്റേണിറ്റിയുടെ റൂഫ്സിന റഹിം സുവോളജി ഡിപ്പാർട്ട്മ​െൻറിൽ വിജയിച്ചു. പുനലൂർ എസ്.എൻ കോളജിൽ രണ്ട് വോട്ടുകൾക്കാണ് ഫ്രറ്റേണിറ്റി സ്ഥാനാർഥി അശ്വതി ചാക്കോ പരാജയപ്പെട്ടത്. മത്സരിച്ച പ്രവർത്തകരെ ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല അഡ്ഹോക് കമ്മിറ്റി കൺവീനർ എസ്.എം. മുഖ്താർ അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.