തിരുവനന്തപുരം: ലോക ഹൃദയദിനത്തോടനുബന്ധിച്ച് കിംസ് ആശുപത്രി സംസ്ഥാനത്ത് കിംസ് ഹാർട്ട് യൂനിയൻ (കെ.എച്ച്.യു) എന്ന കൂട്ടായ്മക്ക് തുടക്കംകുറിച്ചു. ഏവർക്കും ആരോഗ്യമുള്ള ഹൃദയം എന്ന ലക്ഷ്യത്തിൽ കഴിഞ്ഞവർഷം സമരം സംഘടിപ്പിച്ചു. കിംസ് ഇൗവർഷം നൂതന ആശയത്തിന് തുടക്കംകുറിക്കുകയായിരുന്നു. യൂനിയൻ ഒാഫിസ് കനകക്കുന്ന് പ്രധാന കവാടത്തിൽ നിർമിച്ചിരുന്നു. ഒൗദ്യോഗിക പതാക ഉയർത്തൽ സൂര്യകൃഷ്ണമൂർത്തി നിർവഹിച്ചു. ചടങ്ങിൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ.എം.െഎ. സഹദുല്ല, വൈസ് ചെയർമാൻ ഡോ. ജി. വിജയരാഘവൻ, ഇ.എം. നജീബ്, കിംസ് ആശുപത്രി ഹൃദ്രോഗ വിദഗ്ധർ, ലയൺസ് ക്ലബ് ഗവർണർ കെ. സുരേഷ്, ക്രൈസ്റ്റ് നഗർ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. 10 ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പത്രികയുടെ പ്രകാശനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.