ഭരണഘടനയും ജനാധിപത്യവും ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുന്നു -കാനം തിരുവനന്തപുരം: രാജ്യത്തിെൻറ ഭരണഘടനയും ജനാധിപത്യ സംവിധാനങ്ങളും ഇല്ലായ്മ ചെയ്യാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന െസക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്രസർക്കാറിെൻറ അഴിമതിക്കും ജനവിരുദ്ധ സാമ്പത്തിക നയങ്ങൾക്കും വിലക്കയറ്റത്തിനുമെതിരെ സി.പി.ഐ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിെൻറ ഭാഗമായി തമ്പാനൂരിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരുടെ ഉൽപന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാത്ത അവസ്ഥയാണ് ഇന്നുള്ളത്. ദേശസാത്കൃത ബാങ്കുകൾ പോലും കർഷകരെ കൊള്ളയടിക്കുന്നു. വാഗ്ദാന ലംഘനങ്ങളുടെ ഘോഷയാത്ര നടത്തുന്ന ഒരു സർക്കാറാണ് കേന്ദ്രം ഭരിക്കുന്നത്. കാർഷിക-വ്യവസായ മേഖലയിൽ വളർച്ചയില്ലാതെ ഒരിക്കലും രാജ്യത്തിെൻറ സമ്പത്ത് വർധിക്കില്ല. സമ്പത്വ്യവസ്ഥയെ തകർക്കാൻ വേണ്ടി മാത്രമേ നോട്ട് നിരോധനം ഉപകരിച്ചിട്ടുള്ളൂ എന്ന സത്യം പ്രധാനമന്ത്രി നരേന്ദ്രമോദിയും സമ്മതിച്ചു. ജി.എസ്.ടി നടപ്പാക്കിയതിലൂടെ ജനങ്ങളുടെ മേൽ കൂടുതൽ ഭാരം അടിച്ചേൽപിക്കുകയാണ് കേന്ദ്രം ചെയ്തത്. ജി.എസ്.ടിയുടെ പേരിൽ രാജ്യത്ത് കോടിക്കണക്കിന് രൂപയാണ് കൊള്ളയടിക്കുന്നത്. ഉപഭോക്തൃ സംസ്ഥാനമായിട്ടുകൂടി ജി.എസ്.ടി നടപ്പാക്കിയതിലൂടെ കേരളത്തിെൻറ വരുമാനത്തിലും ഗണ്യമായ കുറവാണ് സംഭവിച്ചിരിക്കുന്നത്. കോർപറേറ്റ് കമ്പനികളുടെ കടങ്ങൾ എഴുതിത്തള്ളുന്ന കേന്ദ്രം വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളാൻ തയാറാവുന്നില്ല. ഭരണപരാജയം മറച്ചുവെക്കുന്നതിനും തങ്ങളുടെ താൽപര്യങ്ങൾ നടപ്പിലാക്കുന്നതിനും വർഗീയതയുടെ പേരിൽ ജനങ്ങളെ വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ജനവിരുദ്ധ നയങ്ങളെ ചെറുത്തുനിൽക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ ഐക്യ ബഹുജന പ്രസ്ഥാനം വളർന്നുവരേണ്ടതുണ്ടെന്നും കാനം പറഞ്ഞു. കർഷകസംഘം സംസ്ഥാന പ്രസിഡൻറ് അഡ്വ. ജെ വേണുഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, തമ്പാനൂർ വാർഡ് കൗൺസിലർ അഡ്വ. ജയലക്ഷ്മി, തമ്പാനൂർ മധു, കുര്യാത്തി മോഹൻ തുടങ്ങിയവർ പങ്കെടുത്തു. സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി ശിവകുമാർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.