കാട്ടാക്കട: സൈന്യത്തിലും രാഷ്ട്രപതിഭവനിലും ജോലി വാഗ്‌ദാനം ചെയ്ത് വ്യാജ നിയമന ഉത്തരവ് നൽകി ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ. കുന്നത്തുകാൽ കരിക്കാമങ്കോട് മുള്ളിലിവിള ചുണ്ടൂർക്കോണം തേരിവിള പുത്തൻ വീട്ടിൽ പാസ്റ്റർ ഗിരീഷിനെയാണ് (30) കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്. കാട്ടാക്കട, പാറച്ചൽ, ആശ്രയപുരി മേഖലകളിൽ ഏഴോളം യുവാക്കളിൽനിന്നായി പതിമൂന്നര ലക്ഷത്തോളം രൂപയാണ് സംഘം തട്ടിയെടുത്തത്. സംഘത്തിന് യുവാക്കളെ പരിചയപ്പെടുത്തിക്കൊടുത്തിരുന്നത് ഗിരീഷാണെന്ന് പൊലീസ് പറഞ്ഞു. 50,000 രൂപ മുതൽ മൂന്നു ലക്ഷം വരെയാണ് നിയമനത്തിെൻറ പേരിൽ വാങ്ങിയിരുന്നത്. യുവാക്കളെ ഡൽഹിയിൽ വിളിച്ചുവരുത്തി നിയമനം കിട്ടുമെന്ന് ബോധിപ്പിക്കാനായി മെഡിക്കൽ പരിശോധനകൾ നടത്തുകയും ചെയ്യും. അഭിമുഖം, ശാരീരിക യോഗ്യത പരീക്ഷകള്‍ എന്നിവ പാസാകേണ്ടതില്ലെന്നും പണം കൊടുത്ത് ജോലി തരപ്പെടുത്താമെന്നും വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ടിലൂടെയാണ് തുക കൈപ്പറ്റിയിരുന്നത്. ഇതിനുശേഷം വ്യാജ സീലും മറ്റും ഉപയോഗിച്ച് നിയമന ഉത്തരവ് നൽകും. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനുശേഷം ജോലിയിൽ പ്രവേശിക്കാമെന്നായിരുന്നു വിശ്വസിപ്പിച്ചിരുന്നത്. പിന്നീട് ഫോൺ സ്വിച് ഓഫ് ചെയ്തു. ഇതോടെയാണ് തട്ടിപ്പ് വെളിവാകുന്നത്. കൂടുതൽ പേർ സംഘത്തിെൻറ തട്ടിപ്പിനിരയായിട്ടുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. പ്രധാന പ്രതി ഉൾെപ്പടെയുള്ളവർ ഉടൻ വലയിലാകുമെന്നും അന്വേഷണം ഊർജിതപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. കാട്ടാക്കട സി.ഐ അനുരൂപിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.