തിരുവനന്തപുരം: കണ്ണൂരിലെ സി.പി.എം പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ നെൽപാടം നികത്തി ബൈപാസ് നിർമിക്കുന്ന വിഷയത്തിൽ സമവായം ഉണ്ടാകുന്നതുവരെ വിജ്ഞാപനം നീട്ടിവെക്കാൻ മന്ത്രി ജി. സുധാകരെൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ബദൽ സാധ്യതകൾ ആരായാൻ ഉന്നതതല സംഘം കീഴാറ്റൂർ സന്ദർശിക്കും. ബദൽ മാർഗവും പുതിയ അലൈൻമെൻറും പരിശോധിക്കാനാണ് തീരുമാനം. സമരം അവസാനിപ്പിക്കുന്ന കാര്യം കീഴാറ്റൂരിലെത്തി ചർച്ച നടത്തിയ ശേഷം തീരുമാനിക്കുമെന്ന് സമരസമിതി അറിയിച്ചു. വയൽ നികത്തി ബൈപാസ് നിർമാണം അനുവദിക്കില്ലെന്ന് ചർച്ചയിൽ അവർ നിലപാട് എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.