കാണാതായ ഏഴുവയസ്സുകാരി കൊല്ലപ്പെട്ട നിലയിൽ; ബന്ധു പിടിയിൽ

കുളത്തൂപ്പുഴ: സ്കൂളിലേക്കുള്ള യാത്രാമധ്യേ കാണാതായ ഏഴുവയസ്സുകാരിയെ കുളത്തൂപ്പുഴ റബർ പ്ലാേൻറഷനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ ഏരൂർ ഗവ. എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ഏരൂർ പുഞ്ചിരിമുക്ക് തെങ്ങുവിള വീട്ടിൽ സുജിയുടെ മകൾ എം.എസ്. ശ്രീലക്ഷ്മിയുടെ (ഏഴ്) മൃതദേഹമാണ് കുളത്തൂപ്പുഴ ചെറുകരകാണി പാൽശേഖരണ കേന്ദ്രത്തിന് സമീപത്തായുള്ള കുന്നിൻ മുകളിൽ കണ്ടെത്തിയത്. പീഡനത്തെ തുടർന്നാണ് കുട്ടി മരിച്ചതെന്ന് പ്രതി െമാഴി നൽകിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കുട്ടിയുടെ ബന്ധുവായ കുളത്തൂപ്പുഴ വടക്കേ ചെറുകര രാഗേഷ് ഭവനിൽ രാഗേഷിനെ (27) കുളത്തൂപ്പുഴ പൊലീസ് പിടികൂടി. ബുധനാഴ്ച രാവിലെ അമ്മൂമ്മയോടൊപ്പം സ്കൂളിലേക്ക് പോയ കുട്ടിയെ സ്കൂളിലെത്തിക്കുന്നതിനായി മാതൃസഹോദരീ ഭർത്താവായ രാഗേഷ് ഒപ്പം കൂട്ടുകയായിരുന്നു. അയൽവാസിയായ വീട്ടമ്മ മകളെ സ്കൂളിലെത്തിച്ച ശേഷം ശ്രീക്കുട്ടിയെ അന്വേഷിെച്ചങ്കിലും കാണാത്തതിനെ തുടർന്ന് വീട്ടുകാരെ അറിയിച്ചു. കുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ അറിയിക്കുകയായിരുന്നു. രാവിലെ മുതൽ നാട്ടുകാരും വീട്ടുകാരും പ്രദേശമാകെ രാത്രി വൈകുവോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച രാവിലെ റബർ പ്ലാേൻറഷൻ തൊഴിലാളികളാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവമറിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ പ്രദേശമാകെ ജനം തടിച്ചുകൂടി. തുടർന്ന്, നാട്ടുകാർ വീടിന് സമീപത്തുനിന്ന് രാഗേഷിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. രാഗേഷ് മുമ്പ് ബൈക്ക് മോഷണക്കേസിൽ പ്രതിയാണെന്നും നാട്ടുകാർ പറയുന്നു. ഏരൂരിൽ നിന്ന് കുട്ടിയുമായി ബസിൽ കുളത്തൂപ്പുഴ ചന്ദനക്കാവിലെത്തുകയും അവിടെ നിന്ന് എസ്റ്റേറ്റിനുള്ളിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതിനുശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. റൂറൽ എസ്.പി അശോകൻ, പുനലൂർ ഡിവൈ.എസ്.പി ബി. കൃഷ്ണകുമാർ, അഞ്ചൽ സി.ഐ എ. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. സയൻറിഫിക് വിദഗ്ധ അനശ്വര, വിരലടയാള വിദഗ്ധൻ ബിജുലാൽ തുടങ്ങിയവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കുളത്തൂപ്പുഴ പൊലീസ് ഇൻക്വസ്റ്റ് തയാറാക്കിയ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. പിതാവ്: മനോജ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.