കാട്ടാക്കട: കണ്ടല സഹകരണ ആശുപത്രിയുടെ ഏഴാമത് വാർഷികാഘോഷം ഒക്ടോബർ ഒന്നിന് ആശുപത്രി അങ്കണത്തിൽ നടക്കുമെന്ന് പ്രസിഡൻറ് എൻ. ഭാസുരാംഗൻ പറഞ്ഞു. ആശുപത്രി അങ്കണത്തിൽ രാവിലെ 10ന് വാർഷികാഘോഷവും സൗജന്യ മെഗാമെഡിക്കൽ ക്യാമ്പും ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കണ്ടല സഹകരണ ബാങ്ക് പ്രസിഡൻറ് എൻ. ഭാസുരാംഗൻ അധ്യക്ഷത വഹിക്കും. ക്യൂബിക്കിൾ പേവാർഡ്, പുതിയ ജനറൽ വാർഡ് എന്നിവയുടെ ഉദ്ഘാടനവും എം.എൽ.എ നിർവഹിക്കും. വാർഷികാഘോഷത്തോടനുബന്ധിച്ച് 12 വിഭാഗങ്ങളിലായി നടക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ 3000 രൂപയിലേറെ ചെലവ് വരുന്ന രോഗനിർണയ പരിശോധനകൾ സൗജന്യമായിരിക്കും. അസ്ഥിക്ഷയ പരിശോധന, പ്രമേഹരോഗവുമായി ബന്ധപ്പെട്ടവ, ഹൃദ്രോഹം, വൃക്കരോഗം, രക്തസമ്മർദം, ശിശുരോഗം, നേത്രരോഗം, ഗൈനിക്, ഇ.എൻ.ടി, സ്കിൻ, മാനസികാരോഗം, തൈറോയിഡ്, കാൻസർ രോഗനിർണയം എന്നിവ ക്യാമ്പിലുണ്ടാകും. മെഗാ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ആശുപത്രിയിൽ നേരിട്ടെത്തി മുൻകൂർ രജിസ്റ്റർ ചെയ്യാം. ഫോൺ: 0471-2297555, 2297554. കണ്ടല സഹകരണ ബാങ്ക് സെക്രട്ടറി പി. ശാന്തകുമാരി, ആശുപത്രി അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ആരതി എസ്. ദേവ്, ഭരണസമിതി അംഗങ്ങളായ പി.ആർ. ഗോപാലകൃഷ്ണൻ, ആർ. രഘുവരൻ, എ. രവീന്ദ്രൻ, സി. കൃഷ്ണൻകുട്ടി, എസ്. ജലജകുമാരി, ടി. പത്മാവതിയമ്മ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.