മാസ്​കറ്റ്​ ഹോട്ടലിൽ രാമശ്ശേരി ഇഡലി മേള

തിരുവനന്തപുരം: മാസ്കറ്റ് ഹോട്ടലിലെ സായാഹ്ന ഗാർഡൻ റെസ്റ്റാറൻറിൽ രാമശ്ശേരി ഇഡലി മേള തുടങ്ങി. ഒക്ടോബർ ഒന്ന് വരെയാണ് മേള. പാലക്കാട് ജില്ലയിലെ രാമശ്ശേരി ഗ്രാമത്തിൽ പരമ്പരാഗതരീതിയിൽ തയാറാക്കുന്ന ഇഡലിയാണ് രാമശ്ശേരി ഇഡലി. അരിയും ഉഴുന്നുമാണ് ഇതി​െൻറ പ്രധാനചേരുവ. മൺപാത്രങ്ങളിലാണ് ഇവ തയാറാക്കുന്നത്. വൃത്താകൃതിയിലുള്ള ഇവ മൃദുലവും പോഷകസമൃദ്ധവുമാണ്. രാമശ്ശേരിയിൽ നിന്നുമുള്ള പാചകവിദഗ്ധരാണ് തയാറാക്കുന്നത്. വൈകീട്ട് അഞ്ച് മുതൽ രാത്രി 11 വരെയാണ് മേള. ഒരു സെറ്റ് ഇഡലിക്ക് നികുതി ഉൾപ്പെടെ 99 രൂപയാണ് വില.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.