ഓച്ചിറ: 700 കോടി രൂപ മുടക്കി നിർമിച്ച കല്ലട ജലസേചന പദ്ധതി കനാൽ മാലിന്യംതള്ളൽ കേന്ദ്രം. മിക്കയിടത്തും കാട്ടുചേമ്പും കുറ്റിച്ചെടികളും വളർന്ന നിലയിലാണ്. 1,25,000 ഹെക്ടർ സ്ഥലം കൃഷിയോഗ്യമാക്കാൻ തുടങ്ങിയ പദ്ധതിക്ക് പകുതി സ്ഥലത്ത് പോലും ജലം എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ചാക്കിൽ കൊണ്ടുവരുന്ന മാലിന്യം എളുപ്പം തള്ളാവുന്ന കേന്ദ്രങ്ങളാണ് ഈ കനാലുകൾ. തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് കനാൽ വൃത്തിയാക്കുന്ന പദ്ധതി നിർത്തലാക്കിയതോടെ അയൽവാസികൾക്ക് കനാൽ ബാധ്യതയാകുകയാണ്. പ്രധാനപ്പെട്ട എസ്-.ഇ ഒാഫിസുകളും സെക്ഷൻ ഒാഫിസുകളും നിർത്തലാക്കി. നിർമാണത്തിലെ അശാസ്ത്രീയതയും അഴിമതിയും കാരണം തഴവ, കുലശേഖരപുരം, ചവറ, കോവിൽതോട്ടം, കൊട്ടകാട്, കനാലുകൾ ഉപയോഗശൂന്യവും മാലിന്യം നിറഞ്ഞതുമാണ്. വള്ളികുന്നം ഡിസ്ട്രിബ്യൂട്ടറിയുടെ ഭാഗമായ കണിയാൻമുക്ക് മുതലുള്ള കനാലിൽ മഴവെള്ളം മാത്രമാണ് എത്തിയത്. കുലശേഖരപുരത്തെ കനാലിൽ പദ്ധതിയുടെ ഭാഗമായുള്ള ജലം എത്തിയിെല്ലങ്കിലും മലിനജലം ആവശ്യത്തിനുണ്ട്. കനാൽ കൊതുകുവളർത്തൽ കേന്ദ്രവുമാണ്. പത്തനാപുരം, അടൂർ, കൊട്ടാരക്കര, കോഴഞ്ചേരി, മാവേലിക്കര, പുനലൂർ, കുന്നത്തൂർ, കരുനാഗപ്പള്ളി താലൂക്കുകളിലെ ഇരുപ്പൂ നെൽകൃഷിയും കരകൃഷിയും എള്ളുകൃഷിയും കുടിനീർക്ഷാമവും പരിഹരിക്കുക ലക്ഷ്യമാക്കി തുടങ്ങിയ പദ്ധതിയും ലക്ഷ്യം കാണാതെ നിൽക്കുകയാണ്. പദ്ധതി നടപ്പാക്കാൻ ഇറങ്ങിയവർ നൂറിൽപരം വിജിലൻസ് കേസുകളിൽപെട്ട് കോടതി കയറിയിറങ്ങുകയാണ്. 1964ൽ കല്ലട, അച്ചൻകോവിൽ, കഴുതുരുട്ടി ആറുകളുടെ സംഗമ സ്ഥലത്തുനിന്നാണ് പദ്ധതി തുടങ്ങിയത്. കൃഷിക്കാർക്ക് പദ്ധതി മൂലം പ്രയോജനം ഇെല്ലങ്കിലും വരൾച്ച സമയങ്ങളിൽ കിഴക്കൻ പ്രദേശങ്ങളിൽ കനാൽ തുറന്നുവിടുന്നതാണ് ഏറെ ആശ്വാസം. പടിഞ്ഞാറൻ ഭാഗങ്ങളിലെ കനാലുകൾ പൊളിച്ചുമാറ്റി പൊതുവഴിയാക്കണമെന്നാണ് ജനപ്രതിനിധികൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.