രക്തദാന പ്രചാരണ പദയാത്രക്ക് സ്വീകരണം നൽകി

ബാലരാമപുരം: ദേശീയ രക്തദാനത്തിന് മുന്നോടിയായി എൻ.എസ്.എസ് വളൻറിയർമാർ സംഘടിപ്പിച്ച പദയാത്രക്ക് ബാലരാമപുരത്ത് വരവേൽപ് നൽകി. ബുധനാഴ്ച രാവിലെ ഏഴിന് പൂവാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്നാണ് പദയാത്ര തുടങ്ങിയത്. കാഞ്ഞിരംകുളം, നെല്ലിമൂട്, ന്യൂ ഹയർ സെക്കൻഡറി സ്കൂൾ, കണ്ണറവിള, പുതിച്ചൽ, ഗവ. യു.പി.എസ്, ബാലരാമപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാർഥികൾ, അധ്യാപകർ, സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ബാലരാമപുരത്ത് നാട്ടുകൂട്ടം ഫേസ്ബുക് കൂട്ടായ്മയുടെ ഭാരവാഹികളായ സലീം, ഫക്കീർഖാൻ, ഹലീലുറഹ്മാൻ എന്നിവർ ജാഥാ ക്യാപ്റ്റൻ അജിത്തിനെയും ബൈജു നെല്ലിമൂടിനെയും സ്വീകരിച്ചു. നാഷനൽ സർവിസ് സ്കീം പ്രോഗ്രാം ഒാഫിസർമാരായ ബെൻ റോയ്, ഉണ്ണികൃഷ്ണൻ, മാധ്യമ പ്രവർത്തകൻ ഗിരീഷ് പരുത്തിമഠം എന്നിവരോടൊപ്പം വിദ്യാർഥിനികളുൾപ്പെടെ 200ഓളം പേർ പദയാത്രയിൽ അണിനിരന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.