സാമ്പത്തികപരാജയം മറയ്ക്കാൻ മോദി വർഗീയതയെ കൂട്ടുപിടിക്കുന്നു ^ബിനോയ് വിശ്വം

സാമ്പത്തികപരാജയം മറയ്ക്കാൻ മോദി വർഗീയതയെ കൂട്ടുപിടിക്കുന്നു -ബിനോയ് വിശ്വം ശാസ്താംകോട്ട: സാമ്പത്തികരംഗത്തെ കനത്തപരാജയം മറയ്ക്കാൻ മോദി സർക്കാർ വർഗീയതയെ കൂട്ടുപിടിക്കുെന്നന്ന് സി.പി.ഐ ദേശീയ നിർവാഹകസമിതി അംഗം ബിനോയ് വിശ്വം. പന്തളം പി.ആർ. മാധവൻപിള്ള ജന്മശദാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളനോട്ട് ഇല്ലാതാക്കുന്നതിനും കള്ളപ്പണം തടയുന്നതിനും തീവ്രവാദികളെ തുരത്തുന്നതിനും നോട്ട് നിരോധനത്തോട് സഹകരിക്കണമെന്നായിരുന്നു ആഹ്വാനം. എന്നാൽ നോട്ട് നിരോധനമെന്ന തീരുമാനം പാളിപ്പോയി. ഈ പ്രശ്നങ്ങൾ ചർച്ചചെയ്യാതിരിക്കാൻ വർഗീയത ഇളക്കിവിടുന്ന സമീപനം സംഘ്പരിവാർ സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.എൻ.കെ. നമ്പൂതിരി അധ്യക്ഷത വഹിച്ചു. സംഘാടകസമിതി കൺവീനർ ആർ.എസ്. അനിൽ, പ്രഫ. എസ്. അജയൻ, സി.പി.െഎ ജില്ല സെക്രട്ടറി എൻ. അനിരുദ്ധൻ, പത്തനംതിട്ട ജില്ല സെക്രട്ടറി എ.പി. ജയൻ, ആർ. രാമചന്ദ്രൻ എം.എൽ.എ, ഡോ. പി.കെ. ഗോപൻ, കെ. ശിവശങ്കരൻ നായർ, എസ്. ശശികുമാർ, സി.എം. ഗോപാലകൃഷ്ണൻ നായർ, മുടിയിൽത്തറ ഗോപാലകൃഷ്ണൻ, ആർ. അജയകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.