ഷാർജ ഭരണാധികാരിക്ക്​ കാലിക്കറ്റ്​ സർവകലാശാല ഡി.ലിറ്റ്​ നൽകി ആദരിച്ചു

തിരുവനന്തപുരം: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് കാലിക്കറ്റ് സർവകലാശാല ഡി.ലിറ്റ് നൽകി ആദരിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ പി. സദാശിവമാണ് അദ്ദേഹത്തിന് ബിരുദം സമ്മാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായിരുന്നു. രാവിലെ 10ന് ചാൻസലറുടെ സാന്നിധ്യത്തിൽ സെനറ്റ് യോഗം ചേർന്ന് ഷാർജ ഭരണാധികാരിക്ക് ബിരുദം നൽകുന്ന കാര്യം അംഗീകരിച്ചു. 11.25ന് മുഖ്യമന്ത്രി പിണറായി വിജയനും ശൈഖ് സുൽത്താനും രാജ്ഭവനിലെ ഹാളിലെത്തി. 11.30 ഒാടെ സർവകലാശാല രജിസ്ട്രാർ ഡോ. അബ്ദുൽ മജീദി​െൻറ നേതൃത്വത്തിൽ സെനറ്റ്, സിൻഡിക്കേറ്റ്, ഫാക്കൽറ്റി ഡീൻ അംഗങ്ങളടങ്ങിയ ഘോഷയാത്ര ഹാളിലെത്തി. തുടർന്ന് ചാൻസലർ, േപ്രാ-ചാൻസലർ മന്ത്രി സി. രവീന്ദ്രനാഥ്, വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ, േപ്രാ-ൈവസ് ചാൻസലർ ഡോ. ആർ. മോഹൻ എന്നിവരെത്തി വേദിയിൽ നിശ്ചയിച്ച സ്ഥാനങ്ങളിൽ ഇരുന്നു. തുടർന്ന് ഷാർജ ഭരണാധികാരിക്ക് ബിരുദം നൽകുന്നതായി ഗവർണർ അറിയിച്ചു. വൈസ് ചാൻസലർ സമ്മതപത്രം വായിച്ചശേഷം ഗവർണർ ബിരുദം സമ്മാനിച്ചു. രജിസ്ട്രാർ നൽകിയ ബിരുദദാന രജിസ്റ്ററിൽ ചാൻസലർ ഒപ്പുെവച്ചു. അന്താരാഷ്ട്ര ഇടപെടലുകൾ, സംസ്കാരം, വിദ്യാഭ്യാസം, എന്നീ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് ൈശഖ് സുൽത്താന് ഡി.ലിറ്റ് സമ്മാനിച്ചത്. സംരംഭകത്വം, കച്ചവടം, വിദഗ്ധ തൊഴിൽ എന്നിവയിൽ കേരളവും ഷാർജയും എറെ യോജിച്ചാണ് പ്രവർത്തിക്കുന്നതെന്നും വ്യാവസായിക, സേവന മേഖലകളിൽ യോജിച്ചുള്ള പ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്നും മറുപടി പ്രസംഗത്തിൽ ൈശഖ് സുൽത്താൻ പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയുടെ വിദ്യാദ്യാസ പ്രവർത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം ബിരുദം സമ്മാനിച്ചതിനുള്ള നന്ദിയും രേഖപ്പെടുത്തി. കേരളവും ഷാർജയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകാൻ ഇൗ ചടങ്ങ് സഹായകമാകെട്ടയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഷാർജയും കേരളവും തമ്മിലെ ബന്ധം ഉന്നത വിദ്യാഭ്യാസ രംഗത്തേക്കും വ്യാപിപ്പിക്കെട്ടയെന്നും ഇന്ത്യയിലെയും യു.എ.ഇയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലെ അക്കാദമിക ബന്ധം വർധിപ്പിക്കെട്ടയെന്നും ഗവർണർ പി. സദാശിവം പറഞ്ഞു. മത്സരങ്ങളുടെ ഇൗ ലോകത്ത് വിദ്യാഭ്യാസ നിലവാരം െമച്ചപ്പെടുത്താൻ ശൈഖി​െൻറ ബൗദ്ധികമായ സംഭാവനകൾ മുതൽക്കൂട്ടാകെട്ടയെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.