കരുനാഗപ്പള്ളി: നിർധനരായ രോഗികൾക്ക് കൈത്താങ്ങായി 'മാധ്യമം' നടപ്പാക്കുന്ന ഹെൽത്ത് കെയർ പ്രോഗ്രാമിലേക്ക് കരുനാഗപ്പള്ളി അൽ അമീൻ സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾ സമാഹരിച്ച 1,37,460 രൂപ കൈമാറി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡൻറ് ഡോ. എ.ക്യു. ആസാദിൽനിന്ന് മാധ്യമം തിരുവനന്തപുരം റീജനൽ മാനേജർ വി.എസ്. സലിം ഏറ്റുവാങ്ങി. തുക സമാഹരണത്തിൽ ഒന്നാംസ്ഥാനം നേടിയ വിദ്യാർഥി അമീന മസൂദ്, രണ്ടാംസ്ഥാനം നേടിയ തൻസീർ ഖാൻ, മൂന്നാംസ്ഥാനം നേടിയ മുഹമ്മദ് മുസ്തഫ എന്നിവരുൾപ്പെടെ ഇതിനായി പ്രവർത്തിച്ച മുഴുവൻ വിദ്യാർഥികൾക്കും ഉപഹാരങ്ങൾ സമ്മാനിച്ചു. സ്കൂൾ ട്രസ്റ്റ് കമ്മിറ്റി, പ്രിൻസിപ്പൽ, തുക സമാഹരണയജ്ഞത്തിെൻറ കോ-ഓഡിനേറ്ററായി പ്രവർത്തിച്ച അധ്യാപിക റാസി എന്നിവരെ മാധ്യമം റീജനൽ മാനേജർ അഭിനന്ദിച്ചു. സ്കൂളിലെ വിദ്യാർഥിയുടെ വൃക്കരോഗിയായ പിതാവിന് ഇതിൽനിന്ന് പതിനായിരു രൂപയുടെ സഹായം കൈമാറി. ട്രസ്റ്റ് സെക്രട്ടറി സി.എം.എ. നാസർ, പ്രിൻസിപ്പൽ പൊന്നമ്മ അശോക്, സ്കൂൾ ട്രസ്റ്റ് ഭാരവാഹികളായ അബ്ദുൽ അസീസ് അൽമനാർ, എം. സലിം, മുഹമ്മദ് ഷെരീഫ്, അഞ്ചൽ സമദ് പുള്ളിയിൽ, മാധ്യമം കൊല്ലം ബ്യൂറോ ഇൻചാർജ് ഡി. ബിനു, മാധ്യമം സർക്കുലേഷൻ മാനേജർ ഷിഹാബുദ്ദീൻ, ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് ഓഫിസർ നാസിമുദ്ദീൻ കടയ്ക്കൽ, ലേഖകൻ ഷംസ് കരുനാഗപ്പള്ളി, മാധ്യമം ഏരിയാ കോഓഡിനേറ്റർ നാസർ കൊച്ചാണ്ടിശ്ശേരിൽ, അധ്യാപകരായ നദീറ, സഫിയത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.