കെ.എസ്.ടി.എ നിറവ് പദ്ധതി

കൊല്ലം: കെ.എസ്.ടി.എ നടപ്പാക്കുന്ന 'നിറവ്' പദ്ധതിയുടെ ഉപജില്ല തല ഉദ്ഘാടനം ഗവ. ടൗൺ യു.പി സ്കൂളിൽ എം. മുകേഷ് എം.എൽ.എ നിർവഹിച്ചു. നിറവ് പദ്ധതിയുടെ ഭാഗമായി സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, എ.സി തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തി നവീകരിച്ചു. കെ.എസ്.ടി.എ ടൗൺ യു.പി.എസ് യൂനിറ്റാണ് മുഴുവൻ ചെലവുകളും വഹിച്ചത്. പി.ടി.എ പ്രസിഡൻറ് ജെ. ബിജു അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഷൈലജ, രാജ് മോഹൻ, മുൻ കൗൺസിലർ ഗീതാ കൃഷ്ണൻ, സ്കൂൾ വികസനസമിതി ചെയർമാൻ വി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ എസ്. അജയകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുസൻ ബർണാഡ് നന്ദിയും പറഞ്ഞു. പരിപാടികൾ ഇന്ന് ആനന്ദവല്ലീശ്വരം തോപ്പിൽകടവ് ആർട്ട് ഓഫ് ലിവിങ് ആശ്രമം: നവരാത്രി മഹോത്സവം --രാവിലെ 7.30 ഇരവിപുരം വലിയവീട്ടിൽകാവ് മഹാലക്ഷ്മി ഭദ്രാദേവീക്ഷേത്രം: മഹാനവരാത്രി മഹോത്സവം -ഭാഗവത പാരായണം -രാവിലെ -8.00 കുമ്പളം സ​െൻറ് മൈക്കിൾസ് ചർച്ച്: പാദുകാവൽ തിരുനാൾ -രാവിലെ 7.30 ഇടവട്ടം ചെറുമൂട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം -നവരാത്രി സംഗീതോത്സവ സംഗീതസദസ്സ് -രാത്രി 7.10 ഇളമ്പള്ളൂർ ശ്രീമഹാദേവി ക്ഷേത്രം: നവരാത്രി സംഗീതോത്സവ സംഗീതസദസ്സ് -രാത്രി 7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.