തിരയിൽപെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

പൂന്തുറ: കടലില്‍ കുളിക്കാനിറങ്ങി തിരമാലകളിൽപെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചെറിയതുറ ഫോളോറി നിവാസില്‍ ഹെറിക്--ബിന്ദു ദമ്പതികളുടെ മകനായ ജിജോ ഹെറിക്കി​െൻറ(19) മൃതദേഹമാണ് ചൊവ്വാഴ്ച രാത്രിയോടെ വലിയതുറ വലിയതോപ്പ് ഭാഗത്തു നിന്ന് കണ്ടെത്തിയത്. ഉച്ചക്ക് സുഹൃത്തുക്കള്‍ക്കൊപ്പം ചെറിയതുറ സിന്ധുമാതാ കുരിശ്ശടിക്ക് സമീപം കടലില്‍ കുളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് തിരയിൽപെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ നിവലിളികേട്ട് ഓടിയെത്തിയ മത്സ്യത്തൊഴിലാളികള്‍ ഉടന്‍ തന്നെ കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും കെണ്ടത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്, നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വിഴിഞ്ഞത്തുനിന്ന് കോസ്റ്റല്‍ പൊലീസും മത്സ്യത്തൊഴിലാളികളും മണിക്കൂറോളം കടലിൽ തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ രാത്രിയോടെ മൃതദേഹം കരക്കടിയുകയായിരുന്നു. കരക്ക് എത്തിച്ച മൃതദേഹം പോസ്റ്റ്േമാർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.