ലക്ഷ്യം സെൻകുമാർ മാത്രം; പൊലീസ് ആസ്ഥാനത്തെ അനധികൃത ഡ്യൂട്ടികൾ അഭ്യന്തരവകുപ്പ് കണ്ടില്ലെന്ന് നടിക്കുന്നു

തിരുവനന്തപുരം: സുപ്രീംകോടതി വിധിയിലൂടെ ഡി.ജി.പി കസേരയിലെത്തിയ ടി.പി സെൻകുമാറിനെ വിരിഞ്ഞ് മുറക്കാൻ ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവുകൾ സർക്കാറിന് തന്നെ തിരിച്ചടിയാകുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ കീഴിൽ യാതൊരു ഉത്തരവും രേഖകളുമില്ലാതെ ജോലി ചെയ്യുന്നവരെ തിരികെ മാതൃയൂനിറ്റിലേക്ക് മടക്കണമെന്നും വിവിധ സ്പെഷ്യൽ യൂനിറ്റുകളിൽ മൂന്നുവർഷം പൂർത്തിയാക്കിവരെ സ്റ്റേഷൻ ഡ്യൂട്ടിയിലേക്ക് നിയമിക്കണമെന്നുമുള്ള ഉത്തരവുകളാണ് ആഭ്യന്തരവകുപ്പിന് തലവേദനയാകുന്നത്. രാഷ്ട്രീയ സ്വാധീനത്തി​െൻറ മറവിൽ ഉത്തരവുകൾ പാലിക്കാൻ ഒരു വിഭാഗം ഉദ്യോഗസ്ഥർ തയ്യാറാകാത്തതോടെ ഉത്തരവ് കണക്കിലെടുത്ത് വിവിധ സ്റ്റേഷനുകളിലേക്ക് മടങ്ങിയവർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് അയ്യായിരത്തോളം പൊലീസ് ഉദ്യോഗസ്ഥർ വർക്കിങ് അറേഞ്ച്മ​െൻറ്, ഡെപ്യൂട്ടേഷൻ, അറ്റാച്ച്മ​െൻറ് വ്യവസ്ഥയിൽ ജോലി ചെയ്യുന്നതായും പൊലീസ് ആസ്ഥാനത്ത് മാത്രം ഇത്തരത്തിൽ 300ഓളം പേർ വർഷങ്ങളായി ജോലി ചെയ്യുന്നുണ്ടെന്നും കാണിച്ച് പൊലീസ് ആസ്ഥാനം എ.ഡി.ജി.പി ആയിരുന്ന ടോമിൻ ജെ തച്ചങ്കരി ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. ഡെപ്യൂട്ടേഷൻ, വർക്കിങ് അറേഞ്ച്മ​െൻറ് എന്നിവയുടെ പേരും പറഞ്ഞ് എത്തുന്ന പലരും ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലാണ് ജോലി ചെയ്യുന്നത്. ഇതുമൂലം പൊലീസ് സ്റ്റേഷനുകളിൽ ഡ്യൂട്ടിക് മതിയായ ഉദ്യോഗസ്ഥരില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തച്ചങ്കരിയുടെ റിപ്പോർട്ടി‍​െൻറ അടിസ്ഥാനത്തിലാണ് അന്ന് ഡി.ജി.പിയായിരുന്ന സെൻകുമാറിനോടൊപ്പം 12 വർഷത്തോളമുണ്ടായിരുന്ന ഗ്രേഡ് എ.എസ്.ഐ അനിൽകുമാറിനെ മാതൃയൂനിറ്റിലേക്ക് മടക്കിവിടാൻ ആഭ്യന്തരവകുപ്പ് നിർദേശിച്ചത്. ഇതിന് കാരണമന്വേഷിച്ച സെൻകുമാറിനോട് 'ആദ്യം ഉത്തരവ് അനുസരിക്കൂ'എന്നായിരുന്നു അഡീഷനൽ ചീഫ്സെക്രട്ടറി സുബ്രതോ ബിശ്വാസ് അറിയിച്ചത്. ആഭ്യന്തര വകുപ്പി​െൻറത് സെൻകുമാറിനോടുള്ള പ്രതികാര നടപടിയായി വാർത്തകൾ വന്നതോടെ സംസ്ഥാനത്തെ ക്രമസമാധാന ചുമതലയും കുറ്റാന്വേഷണവും കാര്യക്ഷമമാക്കുന്നതി​െൻറ ഭാഗമായി മൂന്നുവർഷത്തിൽ കൂടുതൽ പൊലീസ് ആസ്ഥാനത്തും മറ്റ് സപെഷ്യൽ യൂനിറ്റുകളിലും ജോലി ചെയ്യുന്നവരെ പൊലീസ് സ്റ്റേഷനുകളിലേക്കും ക്യാമ്പുകളിലേക്കും മടക്കാൻ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു. എന്നാൽ നാളിതുവരെ മറ്റ് ഉന്നതർക്കെതിരെ നടപടിയെടുക്കാൻ ആഭ്യന്തരവകുപ്പ് താൽപര്യം കാണിച്ചിട്ടില്ല. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥ അക്യൂപഞ്ചർ ചികിത്സക്കായി ഒരു വനിതാ പൊലീസുകാരിയെ ത‍​െൻറ പേഴ്സനൽ സെക്യൂരിറ്റി ഓഫീസറാക്കി വച്ചത് സംബന്ധിച്ച് പരാതി ഉയർന്നിട്ടും ഇവരുടെ കാര്യത്തിലും ആഭ്യന്തരവകുപ്പ് കണ്ണടക്കുകയാണ് ചെയ്തത്. ഇതിന് പുറമെ പൊലീസ് ആസ്ഥാനത്ത് യാതൊരു ഉത്തരവുമില്ലാതെ തുടരുന്ന 69 പേരുടെ പട്ടിക പൊലീസ് ആസ്ഥാനം എ.ഐ.ജിയായിരുന്ന രാഹുൽ ആർ നായർ ആഭ്യന്തര വകുപ്പിന് കൈമാറിയെങ്കിലും നാളിതുവരെ ഇവർക്കെതിരെയും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും നടപടിയുണ്ടായിട്ടില്ല. -അനിരു അശോകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.