ദലിത്​ യുവാവിനെ മർദിച്ച സംഭവം: എസ്.ഐയെ ചുമതലയിൽനിന്ന്​ മാറ്റി

---------------------------- -കൊട്ടാരക്കര: ദലിത് യുവാവിനെ മർദിച്ച സംഭവത്തിൽ പുത്തൂർ എസ്.ഐയെ ചുമതലയിൽനിന്ന് നീക്കി. യുവാവി​െൻറ മാതാവും മറ്റ് ബന്ധുക്കളും മുഖ്യമന്ത്രിക്കും റൂറൽ എസ്.പിക്കും തിങ്കളാഴ്ച പരാതി നൽകിയിരുന്നു. അന്വേഷണം നടത്തിയ റൂറൽ എസ്.പി ബി. അശോകനാണ് എസ്.ഐയെ ചുമതലയിൽനിന്ന് നീക്കിയത്. കോട്ടാത്തല കുറുമ്പാലൂർ പൂതക്കുഴി പടിഞ്ഞാറ്റേതിൽ വീട്ടിൽ വി.എസ്. സുധനെയാണ് (38) എസ്.ഐ ബി.എസ്. പ്രവീണും മറ്റ് രണ്ടു പൊലീസുകാരും ചേർന്ന് ക്രൂരമായി മർദിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. സുധനും സഹോദരി സ്മിതയും തമ്മിൽ വാക്കുതർക്കമുണ്ടായത്രെ. തുടർന്ന് സുധൻ മർദിച്ചതായി സഹോദരി പൊലീസിൽ പരാതിനൽകി. പൊലീസെത്തി ഇദ്ദേഹത്തെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത് മർദിക്കുകയായിരുന്നു. സഹോദരൻ ക്രൂര മർദനത്തിനിരയാതോടെ സ്മിത ശനിയാഴ്ച രാവിലെ പരാതി പിൻവലിച്ചു. ഇതിൽ ക്ഷുഭിതനായ എസ്.ഐ വീണ്ടും സുധനെ മർദിക്കുകയും കൂടുതൽ വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു. മർദനമേറ്റ് അവശനായ സുധനെ കൊട്ടാരക്കര സബ് ജയിലിലെത്തിച്ചയുടൻ കുഴഞ്ഞുവീണു. ഉടൻ പൊലീസ് ജീപ്പിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയുമായിരുന്നു. എസ്.ഐക്കെതിരെ മുമ്പും പരാതി ലഭിച്ചിട്ടുണ്ടെന്ന് റൂറൽ എസ്.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.