മുരുക​െൻറ മരണം: ഡോക്ടർമാർക്കെതിരെ നരഹത്യക്കുറ്റം ചുമത്തു​ന്നതെങ്ങനെയെന്ന്​ ഹൈകോടതി

കൊച്ചി: തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്താനാവുന്നതെങ്ങനെയെന്ന് ഹൈകോടതി. ഒക്ടോബർ 19നകം ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സിംഗിൾ ബെഞ്ച് പൊലീസിന് നിർദേശം നൽകി. മുരുക​െൻറ മരണത്തെത്തുടർന്ന് കൊട്ടിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി കൊല്ലം മെഡിസിറ്റിയിലെ ഡോ. ബിലാൽ അഹമ്മദ് നൽകിയ ഹരജിയിലാണ് ഉത്തരവ്. ചികിത്സയിൽ ഉദാസീനത കാട്ടിയതാണ് കുറ്റമെങ്കിൽ കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ അച്ചടക്കനടപടിയെടുക്കാൻ കഴിയും. എന്നാൽ, ഇന്ത്യൻ നിയമത്തിലെ 304ാം വകുപ്പനുസരിച്ച് ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്താനുള്ള സാഹചര്യം വ്യക്തമല്ല. ഡോക്ടർമാരുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് തുടരുമെന്നും കോടതി വ്യക്തമാക്കി. ഹരജി ഒക്ടോബർ 19ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.