കൊട്ടാരക്കര: പവിത്രേശ്വരം കെ.എൻ.എൻ.എം എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസിലെ ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസിെൻറ നേതൃത്വത്തിൽ ഹരിതം ഹരിത സ്പർശം, സുഭിക്ഷം പദ്ധതികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പരിസരം ഹരിതാഭമാക്കുന്ന ഹരിതം ഹരിത സ്പർശം പദ്ധതിയുടെ ഉദ്ഘാടനം സാജൻ സൂര്യ നിർവഹിച്ചു. പവിത്രേശ്വരം കൃഷി ഭവനുമായി സഹകരിച്ച് വീട്ടിൽ ഒരു പച്ചക്കറി തോട്ടം പദ്ധതിയായ സുഭിക്ഷം എൻ.എസ്.എസ്.പി.എ.സി അംഗം അനിൽകുമാർ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ.ജി. രഘുനാഥ് അധ്യക്ഷതവഹിച്ചു. അംഗൻവാടി കുട്ടികൾക്ക് എൻ.എസ്.എസ് വളൻറിയേഴ്‌സ് ശേഖരിച്ച പഠനോപകാരണങ്ങളുടെ വിതരണം സ്കൂൾ മാനേജർ എൻ. ജനാർദനൻ നായർ നിർവഹിച്ചു. പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ധന്യാ കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗം ടി. ഷൈലേന്ദ്രൻ, കൃഷി ഓഫിസർ ലാലി, എൻ.കെ. മണി, വി.എച്ച്.സി പ്രിൻസിപ്പൽ എസ്. സുരേഷ് കുമാർ, ദീപാ ലക്ഷ്മി, അഭിലാഷ്, രാജലക്ഷ്മി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.